Breaking news

റവ. ഫാ തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍

കോട്ടയം അതിരൂപതയുടെ പ്രൊ പ്രൊട്ടോ സിഞ്ചല്ലൂസ് ആയി  വെരി.റവ.ഫാ തോമസ് ആനിമൂട്ടിൽ നിയമിച്ചു.കോട്ടയം athirupa പുറത്തിറക്കിയ ട്രാൻസ്ഫർ ലിസ്റ്റിലാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.വെരി.റവ.ഫാ തോമസ് ആനിമൂട്ടിൽ അച്ഛന്  ക്നാനായ പത്രത്തിന്റെ പ്രാര്‍ത്ഥനകളും ആശംസകൾ നേരുകയാണ്.ഫാ. തോമസ് ആനിമൂട്ടില്‍ 1989 ഏപ്രില്‍ 13-ന് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് പുളിഞ്ഞാല്‍ പള്ളി വികാര്‍ ഇന്‍ചാര്‍ജായി നിമിക്കപ്പെട്ടു. അതിനുശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടി. പിന്നീട് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ സെക്രട്ടറിയായും ചാന്‍സിലറായും പ്രവര്‍ത്തിച്ചു. 1998-ല്‍ കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറായും മലബാര്‍ റീജിയന്‍ പ്രൊക്കുറേറ്ററായും സേവനം ചെയ്ത ശേഷം 2002-ല്‍ അമേരിക്കയിലെ ലോസാഞ്ചല്‍സിലുള്ള യു.സി.എല്‍.എ യൂണിവേഴ്‌സിറ്റിയില്‍നിന്നും ചാപ്ലയന്‍സിയില്‍ ഡിപ്ലോമ സമ്പാദിച്ചു. ലോസാഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ ക്‌നാനായ മിഷനുകളുടെ ഡയറക്ടറായും കെ.സി.സി.എന്‍.എ സ്പിരിച്വല്‍ അഡൈ്വസറായും ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. 2008-ല്‍ കാരിത്താസ് ഫിനാന്‍സ് ഡയറക്ടറായി ചാര്‍ജെടുത്തു. ആറുമാസത്തിനുശേഷം കാരിത്താസിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 10 വര്‍ഷം ഡയറക്ടറായി സേവനംചെയ്ത കാലയളവ് കാരിത്താസിന്റെ വളര്‍ച്ചയുടെ പ്രധാന നാഴികക്കല്ലായിരുന്നു. തുടര്‍ന്ന് ഉഴവൂര്‍ ഫൊറോന വികാരിയായി അഞ്ചുവര്‍ഷം സേവനം ചെയ്തശേഷം കഴിഞ്ഞ 9 മാസമായി കടുത്തുരുത്തി ഫൊറോന വികാരിയായി പ്രവര്‍ത്തിക്കുമ്പോഴാണ് പുതിയ നിയമനം. അതിരൂപത വിവാഹകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ദൈവദാസന്മാരായ മാര്‍ മാക്കീല്‍ പിതാവിന്റെയും പൂതത്തില്‍ തൊമ്മിയച്ചന്റെയും പ്രമോട്ടര്‍ ഓഫ് ജസ്റ്റീസായും പ്രവര്‍ത്തിക്കുന്നു. 9 വര്‍ഷം അതിരൂപത വൈദികസമിതി സെക്രട്ടറിയായിരുന്നു. നിലവില്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാണ്.

പയ്യാവൂര്‍ ടൗണ്‍ പള്ളി ഇടവക ആനിമൂട്ടില്‍ പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഏലിയാമ്മ പുന്നച്ചന്‍ പുന്നോടത്ത് (റിട്ട. അധ്യാപിക), ചാക്കോ തിരൂര്‍, പരേതനായ ഫിലിപ്പ്, മാത്യു, ബേബി, ലൈസമ്മ ജോസഫ് കീഴേട്ടുകുന്നേല്‍ (വാതില്‍മട).

Facebook Comments

Read Previous

കടുത്തുരുത്തി വലിയ പള്ളിയിലെ മൂന്നു നോമ്പാചരണത്തിന് തുടക്കം കുറിച്ചു. തിരുനാൾ തിരുക്കർമങ്ങൾ ക്നാനായ പത്രത്തിൽ തത്സമയം

Read Next

ഉഴവൂര്‍ കല്ലടയില്‍ ജോമോന്‍ കെ.എസ്. (55) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE