

കിടങ്ങൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് കിടങ്ങൂര്‍ മേഖല മാനേജിംഗ് കമ്മിറ്റി മീറ്റിങ്ങും മിഷന്‍ അവബോധ സെമിനാറും ഫൊറോന പള്ളിയില്‍ നടത്തി. കിടങ്ങൂര്‍ മേഖലാ പ്രസിഡന്‍റ് മെല്‍വിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. മേഖലാ സെക്രട്ടറി അയോണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മറ്റക്കര ശാഖ വൈസ് ഡയറക്ടര്‍ സി. ജോര്‍ജിയ എസ്. വി.എം അതിരൂപത വൈസ് ഡയറക്ടേഴ്സ് മീറ്റിങ്ങിന്‍്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. പൗരോഹിത്യത്തിന്‍്റെ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ബിജു ചിറത്തറയെ മേഖലാ ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും ജൂബിലി ആശംസകള്‍ നേരുകയും ചെയ്തു. അതിരൂപത സാഹിത്യ മത്സരത്തില്‍ വിജയികളായ കിടങ്ങൂര്‍ മേഖലയിലെ അംഗങ്ങള്‍ക്ക് മെമെന്‍്റോകള്‍ നല്‍കി. കിടങ്ങൂര്‍ മേഖലയിലെ വിവിധ ശാഖകളില്‍ നിന്ന് എക്സിക്യൂട്ടീവ് അംഗങ്ങളും വൈസ് ഡയറക്ടേഴ്സും പരിപാടികളില്‍ പങ്കെടുത്തു.. മേഖലാ ഡയറക്ടര്‍ ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ സ്വാഗതവും മേഖല ഓര്‍ഗനൈസര്‍ ഷിജു ജോസ് മണ്ണുക്കുന്നേല്‍ നന്ദിയും പറഞ്ഞു.