

ചിക്കാഗോ: പുതിയ ക്‌നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്.) എക്‌സിക്യൂട്ടീവിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു. കെ.സി.എസ്. പ്രസിഡന്റ് ജോസ് ആനമല അധ്യക്ഷത വഹിച്ചു, ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്റര്‍ ലോറ മര്‍ഫി 2025-2026 കാലയളവിലേക്കുള്ള കെ.സി.എസ്. പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം, കെ.സി.എസ്. ട്രഷറര്‍ അഡ്വ. ടീന നെടുവാമ്പുഴ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജോയ് കുടശ്ശേരിലിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് യോഗം ആരംഭിച്ചത്, കെ.സി.എസ്. വൈസ് പ്രസിഡന്റ് മാറ്റ് വിലങ്ങാട്ടുശ്ശേരില്‍ എല്ലാവരെയും സ്വാഗതം ചെയ്തു.
കെ.സി.സി.എന്‍.എ. പ്രസിഡന്റ് ഷാജി എടാട്ട്, വികാരി ഫാ. സിജു മുടക്കോടില്‍, ലൈസണ്‍ ബോര്‍ഡ് ചെയര്‍മാന്‍ മജു ഒട്ടപ്പള്ളില്‍, ദേശീയ യുവജനവേദി പ്രസിഡന്റ് ആല്‍വിന്‍ പുളിക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു. വിമന്‍സ് ഫോറം പ്രസിഡന്റ് ഷാനില്‍ വെട്ടിക്കാട്ട്, കെസിവൈഎല്‍ പ്രസിഡന്റ് ജെയ്ക്ക് എടക്കര, യുവജനവേദി പ്രസിഡന്റ് ബ്ലെസി തെക്കേമ്യാലില്‍, കെസിജെഎല്‍ കോര്‍ഡിനേറ്റര്‍ മഹിമ കാരാപ്പള്ളില്‍, കിഡ്സ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഐമ പുതുയ്യെടുത്ത് എന്നിവര്‍ തങ്ങളുടെ ടീമംഗങ്ങളെ പരിചയപ്പെടുത്തി. കൂടാതെ സീനിയര്‍ സിറ്റിസണ്‍സ് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ മാത്യു പുള്ളിക്കത്തൊട്ടിയിലും പരിപാടിയില്‍ പങ്കെടുത്തു. കെസിഎസ് ജനറല്‍ സെക്രട്ടറി ഷാജി പള്ളിവീട്ടില്‍ നന്ദി പറഞ്ഞതോടെ യോഗം സമാപിച്ചു. സമ്മേളനത്തിനു ശേഷം കുട്ടികളുടെ നൃത്തം മികച്ചതും ആസ്വാദ്യകരവുമായിരുന്നു.