Breaking news

തെള്ളിത്തോട് – പൂതാളി ഇടവകയിലെ ക്രിസ്മസ് ആഘോഷം ഹൃദയസ്പര്‍ശിയും വേറിട്ടതുമായി നടത്തി.

തെള്ളിത്തോട് – പൂതാളി: കടന്നുപോയ ക്രിസ്മസ് ആഘോഷം തെള്ളിത്തോട് പൂതാളി ഇടവകകളില്‍ ഒരു ഹൃദ്യമായ അനുഭവത്തിനും ക്രൈസ്തവ സാക്ഷ്യത്തിനും വേദിയായി. മുരിക്കാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന സ്‌നേഹ മന്ദിരം സ്ഥാപനത്തിലെ മുന്നുറോളം വരുന്ന അന്തേവാസികളെ തെള്ളിത്തോട് – പുതാളി ഇടവകയിലെ ഇടവകാജനങ്ങള്‍ ക്രിസ്മസ് ഫ്രണ്ടായി എടുക്കുകയും അതുപോലെതന്നെ ഇടവക ജനങ്ങളുടെ പേരുകള്‍ സ്‌നേഹ മന്ദിരത്തിലെ അംഗങ്ങള്‍ ക്രിസ്മസ് ഫ്രണ്ടായി എടുക്കുകയും ചെയ്തു ഓരോ കുടുംബങ്ങളും ഈ അംഗങ്ങള്‍ക്കു വേണ്ടി ഡിസംബര്‍ 1 മുതല്‍ 25 വരെ പ്രാര്‍ത്ഥിക്കുകയും
അതുപോലെതന്നെ തങ്ങളുടെ ക്രിസ്മസ് ഫ്രണ്ടിന് വേണ്ടി ഞങ്ങളുടെ പ്രാര്‍ത്ഥന കൂട്ടായ്മകളില്‍ സ്‌നേഹ മന്ദിരത്തിലെ അംഗങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് 25 ആം തിയതി ഇടവക അംഗങ്ങള്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ കെ. സി. വൈ. എല്‍ അംഗങ്ങള്‍ സ്‌നേഹമന്ദിരത്തില്‍ ഏല്‍പ്പിച്ചു. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ വളരെ അര്‍ത്ഥവത്തായ രീതിയില്‍ ആഘോഷിക്കാന്‍ സാധിച്ചത് ഒരു നവ്യമായ അനുഭവമായി ഇടവക ജനങ്ങള്‍ പങ്കുവെച്ചു. പരിപാടികള്‍ക്ക് വികാരി ഫാ.സൈജു പുത്തന്‍പറമ്പില്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

മിഷന്‍ അവബോധ സെമിനാര്‍ നടത്തി

Read Next

തൊടുപുഴ: ജോൺ പുളിമൂട്ടിൽ നിര്യാതനായി .