Breaking news

ഡിട്രോയ്റ് – വിൻഡ്സർ ക്നാനായ കാത്തോലിക് സൊസൈറ്റിക്ക് നവ നേതൃത്വം

ഡിട്രോയ്റ്, വിൻഡ്സർ എന്നിവിടങ്ങളിൽ സ്ഥിരതാമസമാക്കിയ ക്നാനായ കത്തോലിക്ക വിശ്വാസികളെ ഒന്നിച്ചു ഒരു കുടകിഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ 1993-ല്‍ സ്ഥാപിതമായ ക്നാനായ കത്തോലിക്ക സൊസൈറ്റി ഓഫ്‌ ഡിട്രോയ്റ് – വിൻഡ്സറിന്റെ 2025-2026 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റി ഡിസംബർ 28-ന് നടന്ന ക്രിസ്മസ് ആഘോഷം /ജനറൽ ബോഡി / ഇലക്ഷനിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്പിരിച്ച്വൽ ഡയറക്ടർ ഫാ: ജോസഫ് തറക്കൽ പുതിയ ഭരണസമിതിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

പ്രസിഡന്റ് ജെയിൻ മാത്യൂസ് കണ്ണച്ചാൻപറമ്പിൽ, വൈസ് പ്രസിഡന്റ് തോമസ് സിറിയക് പൊക്കംന്താനം, സെക്രട്ടറി ജിൻസ് ജോൺ താനത്ത്, ജോയിന്റ് സെക്രട്ടറി എബിൻ എബ്രഹാം വെട്ടിക്കാട്ട്, ട്രഷറർ സ്റ്റീഫൻ കുര്യാക്കോസ് താന്നിക്കുഴിപ്പിൽ, നാഷണൽ കൗൺസിൽ മെമ്പർമാരായി ജോബി തോമസ് മംഗലത്തേട്ട്, ജെയിംസ് കുപ്ലിക്കാട്ട് എന്നിവരും, കമ്മിറ്റി മെമ്പർമാരായി ലിബു താമരപ്പള്ളിൽ, അനൂപ് ചാമക്കാലാതടത്തിൽ, മൈക്കിൾ ചെമ്പോല എന്നിവരും വിമൻസ് ഫോറം പ്രസിഡന്റ് സുജ സണ്ണി വെട്ടിക്കാട്ട്, കിഡ്സ് ക്ലബ് കോഓർഡിനേറ്റർ ആന്ജല ലിസ് മുട്ടത്തിൽ, കെ സി വൈ എൽ പ്രസിഡന്റ് നെസ്സിയ തോമസ് മുകളേൽ എന്നിവരും ഉൾപ്പെടുന്നതാണ് പുതിയ ഭരണസമിതി. അലക്സ് കോട്ടൂർ, ബാബു ഇട്ടൂപ്പ്, രാജു കക്കാട്ടിൽ എന്നിവർ ചേർന്ന ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കു നേതൃത്വം നൽകി.

കഴിഞ്ഞ രണ്ടു വർഷ കാലയളവിൽ സുസ്ത്യർഹമായ സേവനം അനുഷ്ടിച്ച പ്രസിഡന്റ് സജി മരങ്ങാട്ടിൽ, സെക്രട്ടറി ഷാജൻ മുകളേൽ ഭരണസമിതിക്ക് നന്ദി അർപ്പിക്കുന്നതോടൊപ്പം ഇനി വരുന്ന രണ്ടു വർഷക്കാലം എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് പ്രസിഡന്റ് ജെയിൻ കണ്ണച്ചാംപറമ്പിൽ അഭ്യർത്ഥിച്ചു.

Facebook Comments

knanayapathram

Read Previous

പുതുപ്പള്ളി ഇരവിനെല്ലൂർ കൂറുമുള്ളുംകാല അന്നമ്മ ജോൺ (73) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കുമരകം വാചാച്ചിറയിൽ വി.കെ ജോൺ (ജോണിക്കുട്ടി-74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE