
കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ അതിരൂപതാതല കലാകായിക മത്സരങ്ങൾ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ചു അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.സി.ഡബ്ല്യു.എ യൂണിറ്റ് ചാപ്ലെയിൻ ഫാ. ജെയിംസ് വടക്കേകണ്ടംകരിയിൽ, അതിരൂപതാ സിസ്റ്റർ അഡൈ്വസർ സി. സൗമി എസ്.ജെ.സി, വൈസ് പ്രസിഡന്റ് ബീന ബിജു എന്നിവർ പ്രസംഗിച്ചു. മലബാർറീജിയണിൽനിന്നുൾപ്പടെ അതിരൂപതയിലെ വിവിധ യൂണിറ്റുകളിലും ഫൊറോനതലത്തിലും മത്സരിച്ച് വിജയികളായവരാണ് അതിരൂപതാതലത്തിൽ മത്സരിച്ചത്. ഫാൻസി ഡ്രസ്സ്, ഭക്തിഗാനാലാപനം, സ്‌കിറ്റ്, മെഴുകുതിരി കത്തിച്ചു ഓട്ടം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ഫൊറോന വികാരി ഫാ. ജോൺ ചേന്നാകുഴി സമാപന സന്ദേശം നല്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു. അതിരൂപതാ ഭാരവാഹികൾ പരിപാടികൾക്കു നേതൃത്വം നൽകി.