Breaking news

UK ക്നാനായ വിമൻസ് ഫോറം വനിതാ ദിനാചരണവും ക്നാനായ മങ്ക മത്സരവും നവംബർ 16 ആം തീയതി മേയർ ബൈജു തിട്ടാലയും സെലിബ്രിറ്റി ഗസ്റ്റ് സിമി ജോസ് എന്നിവർ മുഖ്യ അതിഥികൾ

ഈ വർഷത്തെ ക്നാനായ വനിതാദിനാഘോഷം ഈ 16 ആം തീയതി ബർമിങ്ങ്ഹാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്കൂളിൽ വച്ച് നടത്തുകയാണ്  രാവിലെ 10:30 ന് വിശുദ്ധ ബലിയോടെ ആരംഭിച്ച് വൈകിട്ട് എട്ട്മണിക്ക് പരിപാടികൾ അവസാനിക്കും ന്നതാണ്
 ബ്രിട്ടനിലെ Cambridge നഗരത്തിന്റെ മേയർ  ബൈജു തിട്ടാല ബ്രിട്ടനിലെ അറിയപ്പെടുന്ന മലയാളി ക്രിമിനൽ ലോയർ കൂടെ ആണ്.  ചരിത്രമുറങ്ങുന്ന കേംബ്രിഡ്ജിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ഒരു മലയാളി മേയർ  – ബൈജു വർക്കി തിട്ടാല
“കഴിഞ്ഞ ടേമിലെ ആദ്യമലയാളി ഡെപ്യൂട്ടിമേയറിൽ നിന്ന് ഇത്തവണ ആദ്യ മലയാളി മേയർ”
കേംബ്രിജിലെ ഏഷ്യൻ വംശജനായ ആദ്യത്തെ മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കോട്ടയം ആർപ്പൂക്കര സ്വദേശിയായ ബൈജു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് ബ്രിട്ടനിലെത്തി ഉപരിപഠനത്തിനുശേഷം പൊതുരംഗത്ത് സജീവമായതാണ്.
സാമൂഹിക വിഷയങ്ങളിൽ ശക്തമായി ഇടപെടലുകൾ നടത്തുന്ന ബൈജു തൊഴിലിടങ്ങളിൽ മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന വിവേചനങ്ങൾക്കെതിരേ നിയമ പോരാട്ടത്തിനും പിന്തുണ നൽകിവരുന്നു.
2013ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽനിന്നും എൽഎൽബി ബിരുദം നേടിയ ശേഷം ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽനിന്നും എംപ്ലോയ്മെന്റ് ലോയിൽ ഉന്നത ബിരുദവും കരസ്ഥമാക്കിയ  ശ്രീ. ബൈജു വർക്കി തിട്ടാല, 2018ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ മണ്ഡലത്തിൽനിന്നും ലേബർ ടിക്കറ്റിൽ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു, 2022ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2019 മുതൽ സോളിസിറ്ററായി ജോലി ചെയ്യുന്ന ബൈജു ക്രിമിനൽ ഡിഫൻസ് ലോയറായി പ്രാക്ടീസ് ചെയ്യുമ്പോഴും, യുകെ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ ഉൾപ്പെടെ സജീവമായി ഇടപെടുന്ന ബൈജു, രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലും പങ്കെടുത്തു ശ്രദ്ധേയനായിരുന്നു.
സെലിബ്രിറ്റി ഗസ്റ്റ് സിമി ജോസ്
മൂന്നാംഘട്ടം എന്ന സിനിമയിൽ ശ്രദേയ അഭിനയം കാഴ്ച വെച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടി , ആല്‍ബം, വെബ് സീരീസ്, ബ്രിട്ടീഷ് മലയാളി മോഡൽ ആയിട്ട്  modeling ഏറെ സന്തോഷത്തോടെ ചെയ്യുതു വരുന്നു, കുടാതെ UK London malayalam റേഡിയോ ജോക്കി ആയിട്ട് ജോലി ചെയ്യുന്നു, Civil service and financial service ലും ജോലി ചെയ്യുന്നു.
ജന്മം സൗദി, broughtup ഡെല്‍ഹി, 8 വയസ്സ് പ്രായമുള്ളപോള്‍ ‍ uk യില്‍ അമ്മയോടെഒപ്പം വന്നു, അമ്മ  nurse ഉം, പിതാവ് Cardiff റേഡിയോ grapher  ആയിരുന്നു , ഇപ്പോള്‍  കുടുംബത്തോടൊപ്പം   cardiff  തന്നെ താമസിക്കുന്നു.
ക്നാനായ വിമൻസ് ഫോറം വനിത ദിനാചരണ പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ്  സെലീന സജീവിന്റെ  നേതൃത്വത്തിൽ ഉള്ള  നാഷണൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നൂ.                                                                                                                           
Facebook Comments

knanayapathram

Read Previous

അരീക്കര പുള്ളോലിക്കൽ (മുളഞ്ഞംപ്ലാക്കീൽ) അന്നമ്മ കുര്യന്‍ (95) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

മ്രാല (തട്ടാരത്തട്ട) പൂക്കുമ്പേൽ പി.ഒ. ചാക്കോ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE