Breaking news

കാരിത്താസ് നഴ്‌സിംഗ് കോളേജിന്റെ നവീകരിച്ച ലൈബ്രറി കോട്ടയം രൂപത ആക്സിലറി ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ വെഞ്ചരിപ്പ് കർമവും ഉദ്ഘാടനവും നിർവ്വഹിച്ചു

കാരിത്താസ് നഴ്‌സിംഗ് കോളേജിന്റെ നവീകരിച്ച ലൈബ്രറി കോട്ടയം രൂപത ആക്സിലറി ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ വെഞ്ചരിപ്പ് കർമവും ഉദ്ഘാടനവും നിർവ്വഹിച്ചു. റവ ഫാ ബിനു കുന്നത്ത് (ഡയറക്ടർ &CEO), ജോയിന്റ് ഡയറക്ടർമാരായ റവ ഫാ ജിനു കാവിൽ, റവ ഫാ ജോയ്സ് നന്ദിക്കുന്നേൽ, റവ ഫാ ജിസ്മോൻ മഠത്തിൽ, കാരിത്താസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ്‌ മിസ്സ്‌ റ്റിങ്കിൾ മാത്യു എന്നിവർ സന്നിഹിതരായി. നവീകരിച്ച ലൈബ്രറിയിൽ 150ൽ പരം ആളുകളെ ഒരുമിച്ച് ഉൾക്കൊള്ളാനുള്ള സൗകര്യം ഉണ്ട്. മാഗസിനുകൾ, ജേണലുകൾ, 500ൽ പരം റഫറൻസ് പുസ്‌തകങ്ങൾ മുതലായവ ലൈബ്രറിയിൽ ലഭ്യമാണ്. നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് പുറമെ ആശുപത്രി ജീവനക്കാർക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

Facebook Comments

Read Previous

സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ദമ്പതിസംഗമം സംഘടിപ്പിച്ചു

Read Next

കണ്ണങ്കര കായിപ്പുറത്ത് ഏലിക്കുട്ടി തോമസ് (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE