Breaking news

സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ദമ്പതിസംഗമം സംഘടിപ്പിച്ചു

തെള്ളകം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ വിവാഹത്തിന്റെ 25, 50 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ദമ്പതിസംഗമം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത ഫാമിലി കമ്മീഷന്‍ മെമ്പര്‍ ഡോ. ബാബു കോച്ചാംകുന്നേല്‍ സ്വാഗതം ആശംസിക്കുകയും അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അദ്ധ്യക്ഷപ്രസംഗം നടത്തുകയും  സിസി മഞ്ഞാങ്കല്‍ കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. സംഗമത്തോടനുബന്ധിച്ച് ദമ്പതികള്‍ക്കായി നടത്തിയ സെമിനാറിന് സിജു തോമസ് ആലഞ്ചേരി നേതൃത്വം നല്‍കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 134 ദമ്പതികള്‍ പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

കരിങ്കുന്നം പച്ചിക്കര ജോയി (ജോയി പീറ്റർ -71) നിര്യായനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കാരിത്താസ് നഴ്‌സിംഗ് കോളേജിന്റെ നവീകരിച്ച ലൈബ്രറി കോട്ടയം രൂപത ആക്സിലറി ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ വെഞ്ചരിപ്പ് കർമവും ഉദ്ഘാടനവും നിർവ്വഹിച്ചു