ഷോജോ തെക്കേവാലയിൽ( സെക്രട്ടറി കെ സി സി ഒ )
ഓഷ്യാനയിലെ ക്നാനായക്കാരുടെ സംഘടനയായ ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷ്യാന (KCCO) യുടെ അഞ്ചാമത് കൺവെൻഷൻ, VKCC യുടെ ആതിഥേയത്ത്വത്തിൽ നടത്തപ്പെടുന്ന “പൈതൃകം-2024” ന് തിരി തെളിയുന്നതിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്.
ശ്രീ സജി കുന്നുംപുറത്ത് ( KCCO പ്രസിഡൻറ്), ശ്രീ തോമസ് സജീവ് ജോൺ കായിപ്പുറത്ത് ( കൺവെൻഷൻ ചെയർമാൻ), ശ്രീ ഷോജോ തെക്കേവാലയിൽ (KCCO സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്ന 21 അംഗങ്ങളുടെ സഹകരണത്തോടെ സ്റ്റിയറിംഗ് കമ്മിറ്റി ഓരോ ആഴ്ചയിലും എല്ലാ കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടിരിക്കുന്നു.
മെൽബണിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ഗ്രേറ്റ് ഓഷ്യൻ ഡ്രൈവിന് സമീപത്തുള്ള മാന്ത്ര ലോൺ ഫോർസ്റ്റാർ റിസോർട്ടിൽ വെച്ച് ഒക്ടോബർ 4, 5, 6 തീയതികളിൽ നടത്തപ്പെടുന്ന “പൈതൃകം-2024” വിശുദ്ധ കുർബാനയ്ക്കു ശേഷം KCCO പ്രസിഡൻറ് ശ്രീ സജി കുന്നുംപുറത്ത് പതാക ഉയർത്തുന്ന തോടുകൂടി ഓഷ്യാനയിലെ ക്നാനായ മക്കൾ വളരെ നാളായി കാത്തിരിക്കുന്ന ക്നാനായ മാമാങ്കത്തിന് ചെണ്ടമേളം മുഴങ്ങും. തുടർന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വിശിഷ്ട അതിഥികളായി തികഞ്ഞ സമുദായ സ്നേഹിയും ക്നാനായ സമുദായത്തിന്റെ ചരിത്രത്തെ കുറിച്ചും പാരമ്പര്യങ്ങളെ കുറിച്ചും അവഗാഹമായ അറിവുളള Rev.Fr. ജോബി പാറക്കൽചെരുവിലും ശ്രീ ബിജു കെ സ്റ്റീഫൻ ( S P Crime branch Idukki) എന്നിവരോടൊപ്പം പ്രവാസ ലോകത്തെ ക്നാനായ സമുദായ നേതാക്കന്മാരും പങ്കെടുക്കുന്നു. തുടർന്ന് ഓഷ്യാന ക്നാനായ കൺവെൻഷൻ വേദികളേ എക്കാലവും കീഴടക്കിയ ‘Mr & Miss KNA’ മത്സരം, ചെണ്ടമേളം മത്സരം, ഓഷ്യാനിലെ വിവിധ KCYL യൂണിറ്റുകൾ അവതരിപ്പിക്കുന്ന സംഘനൃത്ത മത്സരം എന്നിവ സമുദായ അംഗങ്ങൾക്ക് കണ്ണിനും കാതിനും ഇമ്പം പകരും.
ഒക്ടോബർ അഞ്ചാം തീയതി വിശുദ്ധ കുർബാനയ്ക്കുശേഷം ഓഷ്യനാതലത്തിൽ വടംവലി മത്സരവും ക്നാനായ തനിമ വിളിച്ചോതുന്ന കൺവെൻഷൻ റാലിയും നടത്തപ്പെടുന്നു. അതിനുശേഷം സമാപന പൊതുസമ്മേളനവും KCCO യുടെ ഓരോ അംഗ സംഘടനകളും ക്നാനായ ചരിത്രവും പാരമ്പര്യങ്ങളും കാച്ചി കുറുക്കി തലമുറകൾക്ക് കൈമാറുന്നതിനായി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു.
ഒക്ടോബർ ആറാം തീയതി KCYLO അംഗങ്ങൾക്ക് വേണ്ടിയുള്ള ക്നാനായ ക്വിസ് മത്സരം, KCWFO അവതരിപ്പിക്കുന്ന ‘റാമ്പ് വാക്ക്’, പോഷക സംഘടനകളുടെ മീറ്റിങ്ങുകൾ എന്നിവയ്ക്ക് ശേഷം KCCO പ്രസിഡൻറ് ശ്രീ സജി കുന്നുംപുറത്ത് പതാക താഴ്ത്തുന്നതോടുകൂടി “പൈതൃകം-2024” ന് സമാപനം കുറിക്കും.