ടോറോണ്ടോ : കാനഡയിലെ ആദ്യത്തെ ക്നാനായ കത്തോലിക്കാ ഇടവകയായ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരുനാൾ സെപ്റ്റംബർ മാസം 7, 8 തീയതികളിൽ ഭക്തി ആദരപൂർവ്വം നടത്തപെടുകയുണ്ടായി. മിസ്സിസ്സഗായിലുള്ള സെന്റ് ജോസഫ് ഹയർ സെക്കന്റി സ്കൂളിൽ വച്ചു നടത്തപെട്ട തിരുകർമ്മങ്ങളിൽ ഇടവക അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാനിധ്യം കൊണ്ട് ഏറെ ശ്രദ്ധയമായി. 2024 സെപ്റ്റംബർ 7 തിയതി വൈകുന്നേരം 6.45 ന് ഇടവക വികാരി റവ ഫാ പത്രോസ് ചമ്പക്കര കൊടി ഉയർത്തിയതോട് കൂടി തിരുനാൾ തിരുകർമ്മങ്ങൾക്ക് ആരംഭം കുറിച്ചു. തുടർന്ന് ലണ്ടൻ സെക്രെഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി വികാരി റവ ഫാ സജി ചാഴിശ്ശേരിയുടെ കർമികത്വത്തിൽ പാട്ടു കുർബാനയും ജപമാല പ്രതിക്ഷണവും നടത്തപെടുകയുണ്ടായി. തുടർന്ന് ലഘു ഭക്ഷണവും നടത്തപ്പെട്ടു.
പ്രധാന തിരുനാൾ ദിവസമായ സെപ്റ്റംബർ 8 ന് പരിശുദ്ധ അമ്മയുടെ പിറവി തിരുനാൾ ദിനത്തിലെ തിരുകർമ്മങ്ങൾ രാവിലെ 10.15 ന് ലദീഞ്ഞോടുകൂടി ആരംഭിച്ചു. തുടർന്നു ആഘോഷമായ തിരുനാൾ പാട്ടു കുർബാന എഡ്മൺട്ടൻ രൂപതയിൽ സെന്റ് ആന്റണിസ് പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്ന ബഹുമാനപെട്ട അലക്സ് ഓലിക്കര അച്ചൻ മുഖ്യകാർമ്മികത്വം വഹിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ചെണ്ടമേളത്തിന്റെയും മുത്തുകുടകളുടെയും അകമ്പടിയോടുകൂടി വിശുദ്ധരുടെ രൂപങ്ങൾ വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രതിക്ഷണം നടക്കുകയുണ്ടായി. നാട്ടിലെ തിരുന്നാളിൽ പങ്കെടുക്കുന്ന ഓർമ്മ പുതുക്കി കാനഡയിലെ ക്നാനായ പ്രവാസി കത്തോലിക്കാ വിശ്വാസികൾ മറ്റു ഭക്തജനങ്ങളോടപ്പം തിരുനാളിൽ പങ്കെടുത്തു വലിയ അനുഗ്രഹമായി. തുടർന്നു തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നു നല്കപ്പെട്ടു. തുടർന്നു ഏലക്കമാല ലേലവും ഉണ്ടായിരുന്നു. ഈ വർഷത്തെ തിരുനാൾ പ്രെസുദേന്തി ജോയി & എൽസമ്മ പുളിക്കൽ കുടുംബം ആയിരുന്നു. തിരുനാൾ തിരുകർമ്മങ്ങൾക്ക് കൈക്കാരന്മാരായ ബിജു തടത്തിൽ, സിജു മുടക്കിച്ചാലിൽ അക്കൗണ്ടന്റ്യായ ജോബി തളിച്ചിറയിൽ സെക്രട്ടറി നിതിൻ നെല്ലികാട്ടിൽ പാരിഷ് കൗൺസിൽ അംഗങ്ങൾ വിവിധ കമ്മറ്റി അംഗങ്ങൾ നേതൃത്വം കൊടുത്തു. ഭക്തി സാന്ദ്രമായ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ഏവർക്കും പ്രേസുദേന്തിക്കും വികാരി നന്ദി അറിയിച്ചു.