Breaking news

മാലക്കല്ല് പൂതംപാറയിൽ റിബിൻ ജോൺസൺ (23) നിര്യാതനായി

മാലക്കല്ല്: ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോയ റിബിൻ ജോൺസൺ (23) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. മാലക്കല്ല് പള്ളി ഇടവകാംഗവും, പാണത്തൂരിലെ റിയ ഇലക്ട്രിക്കൽ ഉടമയും, കോളിച്ചാൽ സ്വദേശിയുമായ പൂതംപാറയിൽ ജോൺസന്റെ മകനാണ് ഷാർജയിൽ വച്ച് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് റിബിൻ ജോലിക്കായി ഷാർജയിലേക്ക് പോയത്. ഷാർജയിൽ നിയമനടപടികൾ പൂർത്തിയായതിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. വിവരമറിഞ്ഞ് സഹോദരി യുകെയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മാതാവ് ബിന്ദു, സഹോദരി റിയ (യുകെ).

Facebook Comments

Read Previous

ഓഷ്യാനയിലെ ക്നാനായക്കാർ “പൈതൃകം 2024″ന്റെ ആഘോഷ തിമിർപ്പിലേക്ക്

Read Next

കൂടല്ലൂർ കളപ്പുരയ്ക്കൽ മേരി ബേബി (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE