കോട്ടയം : ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത HEAVEN എന്ന ഹൃസ്വചിത്രത്തിന് നാല് നാഷണൽ shortfilm ഫെസ്ടിവല്- കളിൽ നിന്നും 6 അവാർഡുകൾ നേടാനായി. മാസങ്ങൾക്ക് മുൻപാണ് HEAVEN യൂട്യൂബിൽ റിലീസ് ചെയ്തത്.
1) Asian International Short Film Festival 2024 – BEST SOCIAL SHORT FILM
2) Reels International Short Film Feetival 2024 – BEST MALAYALAM SHORT FILM
3) Jashne Talent Shortfilm Festival 2024 – BEST MALAYALAM SHORT FILM
4) Indian Film House Shortfilm Awards 2024 – BEST DIRECTOR (JOMY JOSE KAIPPARETTU)
BEST ACTOR (JAIN K PAUL) BEST CINEMATOGRAPHER ( SOBY EDITLINE)
എന്നീ അവാർഡുകളാണ് HEAVEN സ്വന്തമാക്കിയിരിക്കുന്നത് . വിദേശത്തു താമസിക്കുന്ന മക്കളും നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന അവരുടെ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ട ഹൃസ്വചിത്രമാണ് HEAVEN. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ മക്കൾ പ്രവാസിയാകേണ്ടി വരുമ്പോൾ ഒറ്റപെട്ടു പോകുന്ന മാതാപിതാക്കളുടെ ജീവിതവും മക്കളുടെ മാനസികാവസ്ഥയും യഥാർത്ഥത്തിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെടുത്തിയ കഥയാണ് ഇതിലുള്ളത്. സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയായ ഐശ്വര്യ രാജീവ്, സിനിമാതാരങ്ങളായ ജെയിൻ കെ പോൾ, എൽദോ രാജു, സ്റ്റീഫൻ ചെട്ടിക്കൻ എന്നിവരോടൊപ്പം റോബിൻ സ്റ്റീഫൻ പുത്തൻമണ്ണത്ത് , ജോസ് കൈപ്പാറേട്ട്, മോളി പയസ്, രാജീവ് വി ആർ, സ്വരാജ് സോമൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. നഴ്‌സിംഗാണ് പ്രൊഫഷനെങ്കിലും ജോമിയുടെ സംവിധാന മികവിൽ പിറന്ന നിരവധി ഹൃസ്വചിത്രങ്ങൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ഫിലിം അവാർഡ് 2020, ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ഫിലിം അവാർഡ് 2020, KCYM ജനപ്രിയ ഷോർട് ഫിലിം പുരസ്‌കാരം, ഇഹ്‌ന ഓസ്ട്രേലിയ അവാർഡ് 2023, ഇന്ത്യൻ ഫിലിം ഹൗസിന്റെ 2023-ലെ മികച്ച സംവിധായകനും കഥയ്ക്കുമുള്ള അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ഇതിനോടകം ജോമി ജോസ് കൈപ്പാറേട്ട് നേടിയിട്ടുണ്ട്. കൂടാതെ, പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സാബു ജെയിംസ് സംവിധാനം ചെയ്ത “ഒരു വട്ടം കൂടി” എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടുമുണ്ട്. റോബിൻ സ്റ്റീഫൻ പുത്തൻമണ്ണത്ത് , ജോൺ മുളയിങ്കൽ, അജോ മാനംമൂട്ടിൽ എന്നിവരാണ് 28 മിനിറ്റ് ദൈർഘ്യമുള്ള HEAVEN എന്ന കൊച്ചു സിനിമ നിർമിച്ചിരിക്കുന്നത്. നവംബറിൽ ബാംഗ്ലൂരിൽ വെച്ചു INDIAN FILM HOUSE-ന്റെ അവാർഡുകൾ ഏറ്റുവാങ്ങും.