കോട്ടയം : ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ യുവജന ദിനാഘോഷം ജൂലൈ മാസം 21 ഞായറാഴ്ച മോനിപ്പള്ളി തിരുഹൃദയ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. 2200 ലധികം യുവജനങ്ങൾ ആണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മോനിപ്പള്ളിയിൽ എത്തിച്ചേർന്നത് . അതിരൂപതാ ചാപ്ലയിൻ ഫാ റ്റീനേഷ് പിണർക്കയിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച അതിരൂപത യുവജനദിന ആഘോഷത്തിൽ അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി വെട്ടുകുഴിയിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സമ്മേളനത്തിന്റെ മുഖ്യാതിഥിയായത് ലോക പ്രശസ്ത സഞ്ചാരിയും ലേബർ ഇന്ത്യയുടെ എം ഡി യുമായ സന്തോഷ് ജോർജ് കുളങ്ങര ആണ്.അതിരൂപത ചാപ്ലയിൻ ഫാ.റ്റീനേഷ് കുര്യൻ പിണർക്കയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി. ഉഴവൂർ ഫൊറോനാ വികാരി റവ.ഫാ.അലക്‌സ് ആക്കപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മോനിപ്പള്ളി യൂണിറ്റ് ചാപ്ലയിൻ ഫാ.മാത്യു ഏറ്റിയേപ്പള്ളിൽ ,ഉഴവൂർ ഫൊറോനാ പ്രസിഡന്റ് സബിൻ സണ്ണി, ഉഴവൂർ ഫൊറോനാ ചാപ്ലയിൻ ഫാ ജിൻസ് നെല്ലിക്കാട്ടിൽ എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. അതിരൂപത സെക്രട്ടറി അമൽ സണ്ണി യോഗത്തിന് സ്വാഗതവും മോനിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് നീതുന ജോമോൻ മംഗലത്ത് യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
യുവജനദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്നാനായ റാമ്പ് വാക്ക് മത്സരത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 18 ടീമുകൾ പങ്കെടുത്തു. ചുങ്കം ,മാറിക , തെള്ളിത്തോട് യൂണിറ്റുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സമ്മാനങ്ങൾ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചുങ്കം ഫൊറോനാ ചാപ്ലയിൻ ഫാ. ദീപു ഇറപുറത്ത്, ഇടക്കാട്ട് ഫൊറോനാ ചാപ്ലയിൻ ഫാ സജി മലയിൽപുത്തൻപുര എന്നിവർ ട്രോഫിയും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
അതിരൂപത അഡ്വൈസർ സി ലേഖ, ഭാരവാഹികളായ നിതിൻ ജോസ്,ബെറ്റി തോമസ്,അലൻ ജോസഫ്, അലൻ ബിജു, മോനിപ്പള്ളി യൂണിറ്റ് ഡയറക്ടർ ജോമോൻ ഓടകുഴക്കൽ, അഡ്വൈസർ ഡോ സി. ധന്യ, ഭാരവാഹികളായ അയോണ, ജോയൽ ടിജി,ബെൽവിൻ, അൽബിൻ, പ്രോഗ്രാം കൺവീനർ ബിന്റോ ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കെ.സി.വൈ.എൽ അതിരുപതാ സമിതി സംഘടിപ്പിച്ച യുവജനദിനാഘോഷം വിജയകരമായി ഏറ്റെടുത്തു നടത്തിയ മോനിപ്പള്ളി കെ സി വൈ എൽ യൂണിറ്റ് ന് അതിരൂപതാസമിതിയുടെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതി.