Breaking news

യു കെ യിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ Telford International Centre ൽ സൂചികുത്താൻ ഇടമില്ലാതെ തിങ്ങിനിറഞ്ഞ് ക്നാനായക്കാർ:ഒരുമയുടെ മക്കളെ ഒരുമിച്ച്നിർത്തുന്ന മഹാപ്രസ്ഥാനത്തിന് അഭിമാനത്തിൻറെ സുവർണ്ണ നിമിഷങ്ങളേകി 21 മത് കൺവൻഷൻ

ക്നാനായ നഗറെന്ന ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്ററിനെ അക്ഷരാർത്ഥത്തിൽ മനുഷ്യക്കടലാക്കി മാറ്റി ഏറ്റവും വലിയ കൺവൻഷൻ വേദിയുടെ പ്രവേശന കവാടത്തിലേയ്ക്ക് കടക്കാൻ പോലുമാവാതെ കാർ പാർക്കുകൾ തിങ്ങി നിറഞ്ഞ് വഴിയിലെ കാത്തുനിൽപ്പ് മോട്ടോർ വേയെ നിശ്ചലമാക്കി കൺവൻഷന് തുടക്കമായപ്പോൾ ക്നാനായ ജനം പുതിയ ചരിത്രം കുറിയ്ക്കുകയായിരുന്നു. കൺവൻഷനിൽ പങ്കെടുക്കേണ്ട മജീഷ്യൻ ഗോപിനാഥ് മുതുകാട് കൺവൻഷൻ സെൻററിൻറെ പത്തുമിനിട്ട് അകലെയെത്തിയറിഞ്ഞ് പബ്ലിക് മീറ്റിംഗ് തുടങ്ങിയിട്ടും ഗോപിനാഥ് മുതുകാടിന് വഴിയിൽ കാത്തു നിൽക്കേണ്ടി വന്നത് ഒന്നര മണിക്കൂർ.54 ലോകരാജ്യങ്ങളിൽ പരിപാടികളവതരിപ്പിച്ച മജിഷ്യൻ മുതുകാടിൻറെ തിങ്ങിനിറഞ്ഞ കൺവൻഷൻ ഹാളിന് വെളിയിലുള്ളത് ഇതിലും അധികം പേരാണെന്ന നേർ സാഷ്യം ആരവത്തോടെയാണ് ക്നാനായ സമൂഹമേറ്റെടുത്തത്. കൺവൻഷൻ റാലിയിലെ വിജയികളെ തെരഞ്ഞെടുക്കാനെത്തിയ വിധികർത്താക്കളിൽ ഒരാളായ കനേഷ്യസ് അത്തിപൊഴിയിൽ റാലിയിൽ പങ്കെടുത്തത് പതിനായിരം പേരാണെന്ന ഫേസ്ബുക്ക് കുറിപ്പ് വായിച്ച് അത്ഭുതം പൂകി UK മലയാളികൾ. റാലിയിൽ പങ്കെടുക്കുന്നവർ മുഴുവൻ ഹാളിനുള്ളിൽ കയറാനാവില്ലെന്നും റാലിയവസാനിക്കാൻ കാത്തിരുന്നാൽ മണിക്കൂറുകൾ വൈകുമെന്നും മനസ്സിലാക്കി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി റാലി നടക്കുമ്പോൾ തന്നെ കൾച്ചറൽ പരിപാടികൾ തുടങ്ങിയത് കൺവൻഷനുകളുടെ ചരിത്രത്തിലാദ്യം.സമുദായ റാലിയിൽ പങ്കെടുക്കുന്നവരുടെ ബാഹുല്യവും മഴയുമൊക്കെ കണക്കിലെടുത്ത് പരിപാടികളിൽ കൃത്യമായ ഭേദഗതികൾ വരുത്തി ഒരു മനസ്സോടെ അനുയോജ്യമായ തീരുമാനങ്ങളെടുത്ത് പതിനായിരം പേർക്ക് സുന്ദരമായ കൺവർഷനൊരുക്കി എട്ടുപേരുടെ സെൻട്രൽ കമ്മറ്റി മികവുകാട്ടി.

രാവിലെ 9 ന് ടെൽഫോർഡ് ഇൻ്റർ നാഷണൽ സെൻററിൽ സെൻട്രൽ കമ്മറ്റിയംഗങ്ങളേയും, ഫാ സുനി പടിഞ്ഞാറേക്കരയേയും ഫാ ഷൻജു കൊച്ചു പറസിലേനും നാഷണൽ കൗൺസിൽ അംഗങ്ങളേയും സാക്ഷി നിർത്തി UKKCA പ്രസിഡൻ്റ് ശ്രീ സിബി കണ്ടത്തിൽ പതാകയുയർത്തിയതോടെ UKKCA കൺവൻഷന് തുടക്കമായി. തുടർന്ന് ഫാ സുനി പടിഞ്ഞാറേക്കര,ഫാ ഷൻജു കൊച്ചുപറമ്പിൽ എന്നിവർചേർന്ന് കാർമ്മികത്വം വഹിച്ച ഭക്തി സാന്ദ്രമായ ദിവ്യബലിയിൽ തന്നെ ആയിരത്തോളം ക്നാനായക്കാർ പങ്കെടുത്തു. ഇതാദ്യമായാണ് ഇത്രയും അധികം ആളുകൾ കൺവൻഷൻ ദിവ്യബലിയിൽ പങ്കെടുക്കുന്നത്.

മഴ മൂലം റാലിയ്ക്കു പകരം പൊതുയോഗം ചേരാൻ സെൻട്രൽ കമ്മറ്റിഉചിതമായ തീരുമാനം കൈകൊണ്ടു. UKKCA യുടെ ചരിത്രവും നിലവിലെ കമ്മറ്റിയുടെ പ്രവർത്തനവും പ്രതിപാദിയ്ക്കുന്ന ഇൻട്രൊ വീഡിയോ ഹർഷാരവങ്ങളോടെയാണ് ജനസാഗരം ഏറ്റുവാങ്ങിയത്. സംഘടനയുടെ ശക്തമായ നിലപാടുകൾ വ്യക്തമാക്കി ജനറൽ സെക്രട്ടറി സിറിൾ പനംകാലയുടെ പ്രസംഗം കേൾവിക്കാരിൽ ആവേശത്തിൻ്റെ അലകടൽ തീർത്തു.
സംഘടനാ പ്രസിഡൻ്റ് ശ്രീ സിബി കണ്ടത്തിൽ, അഭിവന്ദ്യ കുറിയാക്കോസ് മാർ സേവേറിയോസ്, ശ്രീ ഗോപിനാഥ് മുതുകാട്, UKKCYL പ്രസിഡൻ്റ് കുമാരി ജിയ ജിജോ, UKKCWF പ്രസിഡൻ്റ് ശ്രീമതി സെലീന സജീവ്,DKCC പ്രസിഡൻ്റ് ശ്രീ സാബു മാളിയേക്കത്തറ, മെഗാ സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്ട് ഗ്രൂപ്പിൻ്റെ പ്രതിനിധി കിഷോർ ബേബി, UKKCA ട്രഷറർ ശ്രീ റോബി മേക്കര, എന്നിവർ ആശംസകൾ നേർന്നു.

കലാഭവൻ നൈസിൻ്റെ കൊറിയോഗ്രാഫിയിൽ നൂറിലധികം യുവജനങ്ങൾ അണി നിരന്ന സ്വാഗത നൃത്തം, സ്വാഗത നൃത്തങ്ങളിലെ ഏറ്റവും മികച്ചതും ഏറ്റവും ദൈർഘ്യമേറിയതുമായിരുന്നു.

മഞ്ഞുചെയ്താലും,മഴ ചെയ്താലും, ദൂരമേറിയാലും പ്രായമേറിയാലും, ക്നാനായ ജനം UKKCA കൺവൻഷനെത്തുകതന്നെ ചെയ്യും എന്നുതെളിയിക്കുകയായിരുന്നു 21മത് കൺവൻഷൻ.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA. 

Facebook Comments

knanayapathram

Read Previous

ടെൽഫോർഡ് ക്നാനായകടലാക്കി ഇരുപത്തിയൊന്നാമത് യുകെ കെ സി എ കൺവെൻഷന് പരിസമാപ്തി.

Read Next

സുബ്രതോ മുഖർജി അഖിലേന്ത്യ ഇൻറർ സ്കൂൾ ഫുട്ബോൾ കോട്ടയം റവന്യൂ ജില്ലതല മത്സരത്തിൽ സെൻറ് ജോർജ് കൈപ്പുഴ ചാമ്പ്യന്മാരായി