

ജോഷി പുലിക്കുട്ടിൽ
UKKCA യുടെ 21 മത് കൺവൻഷനിൽ പുതുചരിത്രമെഴുതി BKCA. സമുദായ റാലിയിൽ വിജയചരിത്രങ്ങൾ മാത്രം എഴുതി ചേർത്തിട്ടുള്ള BKCA ഇത്തവണ അംഗങ്ങളുടെ സർവ്വകാല പങ്കാളിത്ത റിക്കോർഡുകളും തകർക്കുന്ന കാഴ്ചക്കാണ് ടെൽ ഫോർഡ് ഇൻ്റർനാഷനൽ സെൻ്റർ സാക്ഷ്യം വഹിച്ചത്.ആഥിദേയർ കൂടിയായ ബർമിങ്ഹാം കരുത്തരായ യൂണിറ്റുകൾ അടങ്ങിയ D വിഭാഗത്തിലാണ് മത്സരിച്ചത്. റാലി കടന്നു പോയ പാതയുടെ ഇരുവശങ്ങളിലുമായി അണിനിരന്ന ജനസാഗരത്തെ സാക്ഷിയാക്കി പ്രസിഡൻറ് ജോയി കൊച്ചു പുരക്കൽ സെക്രട്ടറി തോമസ് പാലകൻ എന്നിവർ മുന്നിൽ നിന്ന് നയിച്ചപ്പോൾ അത് ചരിത്ര മായി.
40 ൽ അധികം ക്നാനായ – ക്രിസ്തീയ – ഭാരതിയ കലാരൂപങ്ങൾ അവതരിപ്പിച്ച് ബർമിങ്ങാഹാം യൂണിറ്റ് നടന്നു നീങ്ങിയപ്പോൾ കാണികൾ ആവേശഭരിതരായി. റാലിയുടെ മുൻനിര വിശിഷ്ടാഥിദികൾ നിന്നിരുന്ന ഫിനിഷിങ്ങ് പോയിൻ്റിൽ എത്തിയപ്പോഴും പിൻ നിര സ്റ്റാർട്ടിങ്ങ് പോയിൻ്റിൽ തന്നെ ആയിരുന്നു എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി.
ചിട്ടയായ പരിശ്രമവും അതി മനോഹരമായ യൂണിഫോമും അച്ചടക്കവും BKCA ക്ക് മുൻതൂക്കമേകി എന്നതിൽ സംശയമില്ല.
UKKCA യുടെ തുടക്കം മുതല്‍ ദേശീയതലത്തില്‍ നിരവധി നേതാക്കളെ സംഭാവന ചെയ്ത BKCA ഇത്തവണത്തെ കണ്‍വന്‍ഷനില്‍ തിളക്കമാര്‍ന്ന പ്രകടനത്തിനായി ശ്രീ. ജോയി കൊച്ചുപുരയ്ക്കല്‍, ശ്രീ. തോമസ് സ്റ്റീഫന്‍ പാലകന്‍, ഡോ. പിപ്പ്‌സ് തങ്കത്തോണി, അലക്‌സ് ആട്ടുകുന്നേല്‍, ജിജോ കോരപ്പള്ളില്‍, സന്തോഷ് ഓച്ചാലില്‍, ജോസ് സില്‍വസ്റ്റര്‍ എടാട്ടുകാലയില്‍, റെജി തോമസ്, ബിന്‍ഞ്ചു ജേക്കബ്, സ്മിതാ തോട്ടം, ലൈബി ജെയ്, ആന്‍സി ചക്കാലയ്ക്കല്‍, എബി നെടുവാമ്പുഴ, സിനു മുപ്രാപ്പള്ളില്‍, ബ്രയന്‍ ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് കടന്നു വന്നത്.