ഏഷ്യൻ മാസ്റ്റേഴ്സ് അപ്പ്ലറ്റിക് മീറ്റിൽ വിജയിച്ച് സ്വീഡനിൽ വച്ച് നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന സ്റ്റീസൺ കെ മാത്യുവിനെ വലിയ പിതാവ് മാർ മാത്യു മൂലക്കാട്ട് അരുമനയിൽ വച്ച് അഭിനന്ദിച്ചു.
ക്നാനായക്കാരുടെ ഇടയിൽ നിന്നും മാസ്റ്റേഴ്സ് കാറ്റഗറിയിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ ആദ്യത്തെ ക്നാനായക്കാരൻ എന്ന ബഹുമതി സ്റ്റീസൺ കെ മാത്യുവിന് സ്വന്തം എന്നും എല്ലാ ക്നാനായക്കാർക്കും സ്റ്റീസൺ കെ മാത്യു നൽകുന്നത് ഒരു പ്രചോദനം ആണെന്നും പിതാവ് അഭിപ്രായപ്പെട്ടു.
ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ആദ്യത്തെ ക്നാനായക്കാരൻ സ്റ്റീസൺ കെ മാത്യുവാണെന്ന് പിതാവ് പറഞ്ഞു.
ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലെറ്റിക്ക് മീറ്റിൽ ഫിലിപ്പൈൻസിൽ വച്ച് നടന്ന മത്സരത്തിൽ സമ്മാനം നേടുകയും ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മത്സരിക്കാൻ യോഗ്യത നേടുകയും ചെയ്ത സ്റ്റീസൺ കെ മാത്യുവിനെ വലിയ പിതാവ് അഭിനന്ദിച്ചതോടെപ്പം
സ്വീഡനിൽ വച്ച് ഒക്റ്റോബർ 2024 ന് നടക്കുന്ന മാസ്റ്റേഴ്സ് മത്സരത്തിന് എല്ലാവിധ പ്രാർത്ഥന മംഗളങ്ങളും പിതാവ് ഈ അവസരത്തിൽ നേർന്നു.സ്റ്റീസൺ കെ മാത്യൂ ഇടക്കോലി പള്ളി ഇടവകയിൽ കവുന്നുംപാറയിൽ കുടുബാംഗമാണ്. ഭാര്യ സംക്രാന്തി ഇടവക ലിൻസി പാറക്കൽ, മകൾ ആൻ താര സ്റ്റീസൺ.