Breaking news

ചരിത്രമെഴുതാൻ ബർമിങ്ഹാം

ചരിത്രമെഴുതാൻ ബർമിങ്ഹാം

ജോഷി പുലിക്കൂട്ടിൽ

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ UKKCA യുടെ വാര്‍ഷിക കണ്‍വന്‍ഷനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ആദിഥേയരായ ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (BKCA) ഭാരവാഹികള്‍ അറിയിച്ചു.

പങ്കെടുക്കുമ്പോഴൊക്കെയും ചരിത്രം തങ്ങളുടേതാക്കി മാറ്റിയ ബർമ്മിങ്ങ്ഹാം ആദിഥേയരാകുമ്പോൾ UKയിലെ ക്നാനായ ജനത ആകാംക്ഷയുടെ മുൾമുനയിലാണ്.

125ലേറെ ഫാമിലി ടിക്കറ്റും 100 സിംഗിൾ ടിക്കറ്റും ആഴ്ചകൾക്ക് മുന്നേ 6 കൂടാരയോഗങ്ങള്‍ വഴിയായി വില്‍പ്പന പൂര്‍ത്തിയാക്കി 600ൽ പരം അംഗങ്ങളുടെ സജീവ പങ്കാളിത്തം കണ്‍വന്‍ഷനില്‍ BKCA നേതൃത്തം ഉറപ്പാക്കിക്കഴിഞ്ഞു.
ഏറ്റവും അധികം അംഗങ്ങളെ പങ്കെടുപ്പിക്കുന്ന യൂണിറ്റ് എന്നതിൻ്റെ സർവ്വകാല റിക്കോർഡുകളും തകർത്തതിൻ്റെ ആവേശത്തിലാണ് BKCA നേതൃത്ത്വം.
എല്ലാവര്‍ഷങ്ങളിലെയും പോലെ തന്നെ UKKCA കൺവെൺഷൻ്റെ ഹൈ ലെറ്റായ സ്വാഗത നൃത്തത്തിൽ BKKCYL ന്റെ സജീവ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് BKKCYL ഭാരവാഹികളും അറിയിച്ചതോടെ എല്ലാവരും ആവേശ തിമിര്‍പ്പിലാണ്. സ്വാഗതനൃത്തത്തില്‍ യൂണിറ്റിലെ നിരവധി കുട്ടികളാണ് കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിൽ പരിശീലിക്കുന്നത് .

ഇത്തവണത്തെ കണ്‍വന്‍ഷൻ കളറാക്കാണമെന്ന ആവശ്യപ്രകാരം കേരളത്തിലെ പ്രശസ്തമായ നെയ്ത്തു ശാലയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ ക്നാനായ – കേരളിയ തനിമയുള്ള വസ്ത്രങ്ങള്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് കിട്ടിയതായി വിമന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.
വര്‍ണ്ണശബളമായ റാലിക്ക് ഈ വസ്ത്രങ്ങള്‍ മുതല്‍ കൂട്ടാവുമെന്നതില്‍ സംശയമില്ല.

UKKCA കണ്‍വന്‍ഷനില്‍ ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ കാത്തിരിക്കുന്ന സമുദായ റാലിയില്‍ 2008, 2009 വര്‍ഷങ്ങളിലും തുടര്‍ന്ന് 2012 മുതല്‍ തുടര്‍ച്ചയായി വിജയ കിരീടമണിഞ്ഞ ടീം BKCA ഇത്തവണയും വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്. കുട്ടിക്കൊമ്പന്‍ മുതല്‍ പായ്ക്കപ്പലും, മലബാര്‍ കുടിയേറ്റവും, കോവിഡ് മഹാമാരിയും 2018 ലെ മഹാപ്രളയവും ബൈബിളിലെ നിരവധി കഥാ സന്ദർഭങ്ങളും ക്രിസ്തുദേവൻ്റെ വിവിധ അത്ഭുതങ്ങളും അരമന പള്ളിയും ഒക്കെ മുന്‍ കാലങ്ങളില്‍ തനിമയോടെ അവതരിപ്പിച്ച് കാണികളുടെയും ജഡ്ജിന്റെയും മനം കവര്‍ന്ന ടീം BKCA ഒത്തൊരുമയോടെും ചിട്ടയായ പ്രവര്‍ത്തന മികവോടെയും വീണ്ടുമെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നതാണ് ഓരോ BKCA അംഗത്തിന്റെയും മനോഭാവം, ഇതുതന്നെയാണ് ടീം BKCA വിജയകാരണവും.

UKKCA യുടെ തുടക്കം മുതല്‍ ദേശീയതലത്തില്‍ നിരവധി നേതാക്കളെ സംഭാവന ചെയ്ത BKCA ഇത്തവണത്തെ കണ്‍വന്‍ഷനില്‍ തിളക്കമാര്‍ന്ന പ്രകടനത്തിനായി ശ്രീ. ജോയി കൊച്ചുപുരയ്ക്കല്‍, ശ്രീ. തോമസ് സ്റ്റീഫന്‍ പാലകന്‍, ഡോ. പിപ്പ്‌സ് തങ്കത്തോണി, അലക്‌സ് ആട്ടുകുന്നേല്‍, ജിജോ കോരപ്പള്ളില്‍, സന്തോഷ് ഓച്ചാലില്‍, ജോസ് സില്‍വസ്റ്റര്‍ എടാട്ടുകാലയില്‍, റെജി തോമസ്, ബിന്‍ഞ്ചു ജേക്കബ്, സ്മിതാ തോട്ടം, ലൈബി ജെയ്, ആന്‍സി ചക്കാലയ്ക്കല്‍, എബി നെടുവാമ്പുഴ, r സിനു മുപ്രാപ്പള്ളില്‍, ബ്രയന്‍ ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് കടന്നു വരുന്നത

Facebook Comments

knanayapathram

Read Previous

UKKCA കൺവൻഷന് ചാരുതയേകാൻ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന നൃത്തവിസ്മയമൊരുക്കാൻ ക്നാനായ മങ്കമാർ

Read Next

കാത്തിരിപ്പിന് വിരാമം 21 മത് യു കെ കെ കെ സി എ കൺവെൻഷൻ നാളെ . ആയിരക്കണക്കി്ന് ക്നാനായക്കാരെക്കൊണ്ട് ടെൽഫോർഡ് കൺവെൻഷൻ നഗർ നിറഞ്ഞു കവിയും. തുടർച്ചയായി അഞ്ചാം വർഷവും കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ