Breaking news

UKKCA കൺവൻഷന് ചാരുതയേകാൻ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന നൃത്തവിസ്മയമൊരുക്കാൻ ക്നാനായ മങ്കമാർ

മാത്യു പുളിക്കത്തൊട്ടിയിൽ

PRO UKKCA

21മത് കൺവൻഷനിലെ ഏറ്റവും മനോഹരമായ കലാരൂപമൊരുക്കാൻ, കൺവൻഷൻ കഴിഞ്ഞ് മടങ്ങുന്നവർക്ക് ഓർമ്മയിൽ എന്നും ഓമനിയ്ക്കാൻ പറ്റുന്ന മനോഹര പ്രകടനമാണ് ഇക്കുറി ക്നാനായ വനിതകൾ ഒരുക്കുന്നത്. കൺവൻഷന് ചാരുതയേകണം എന്ന ദൃഡനിശ്ച്ചയവുമായി UK യിലെ വിവിധഭാഗങ്ങളിലെ വനിതകൾ പലവട്ടം പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. വേദിയ്ക്കു പുറത്ത് സമുഹനൃത്തമൊരുക്കി കൺവൻഷന് മോടി കൂട്ടിയവർ ഈതാദ്യമായി കൺവൻഷൻ സ്റ്റേജിലേയ്ക്ക് എത്തുകയാണ്.

സ്വവംശനിഷ്ഠയിൽ അടിയൂന്നി,പാരമ്പര്യത്തിൽ വേരുന്നി,ഒരേ മനസ്സോടെ മുന്നോട്ട് ക്നാനായ ജനത എന്ന ആപ്തവാക്യം പ്രതിഫലിപ്പിച്ച് നൂറ്റാണ്ടുകൾ മുമ്പുള്ള ക്നാനായ വിവാഹങ്ങൾ മുതൽ ആധുനിക ക്നാനായ വിവാഹങ്ങൾ വരെ ഒരേ വേദിയിൽ മാസ്മരിക നൃത്തത്തിൻ്റ ഭാഗമാവുമ്പോൾ സമുദായചരിത്രത്തെക്കുറിച്ച് വിശദമായി പഠനം നടത്തിയ ശേഷമാണ് വുമൺസ് ഫോറം ഭാരവാഹികളായ സെലീന സജീവ്, പ്രീതി ജോമോൻ, ലെയ്ബി ജയ്,ഉണ്ണി ജോമോൻ,ജയ്‌സ് ജോസ്, സുജ സോയിമോൻ, ഡാർളി ടോമി,ഷാലു ലോബോ എന്നിവർ മെഗാ നൃത്തത്തിന് നേതൃത്വം നൽകുന്നത്.

കൺവൻഷൻ ക്നാനായക്കാരുടെ വികാരമാണ്,ആവേശമാണ് എന്നറിഞ്ഞ് 90 ഓളം വനിതകളാണ് വേഷവിധാനങ്ങളിലെ വൈവിധ്യം കൊണ്ട് വിസ്മയം തീർക്കാനൊരുങ്ങുന്നത്. വുമൺസ് ഫോറത്തിൻറെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമൊരുക്കാൻ ക്നാനായ മങ്കമാരെത്തുമ്പോൾ ആതുരസേവനത്തിലും,അടുക്കളയിലും മാത്രമല്ല അരങ്ങിലും ആരവം തീർക്കാൻ ക്നാനായ മങ്കമാർ മുന്നിലാന്നെന്ന് തെളിയിക്കാൻ ഒത്തൊരുമയോടെ വളയിട്ട കൈകൾകൊണ്ട് ചിലങ്കയണിയുന്നവരെ വരവേൽക്കാനായി യൂറോപ്പിലെ ഏറ്റവും വലിയ മലയാളി ഒത്തു ചേരലിൽ കാത്തിരിയ്ക്കാം.

Facebook Comments

knanayapathram

Read Previous

ക്നാനായക്കാരുടെകാത്തിരിപ്പുകൾക്ക് വിരാമമാകുന്നു: ഒരുക്കങ്ങൾക്ക് അവസാനമാവുന്നു: UKKCA യുടെ 21 മത് കൺവൻഷന് ഇനി ഒരു സൂര്യോദയത്തിന്റെ ദൂരം മാത്രം ബാക്കി

Read Next

ചരിത്രമെഴുതാൻ ബർമിങ്ഹാം

Most Popular