Breaking news

ക്നാനായക്കാരുടെകാത്തിരിപ്പുകൾക്ക് വിരാമമാകുന്നു: ഒരുക്കങ്ങൾക്ക് അവസാനമാവുന്നു: UKKCA യുടെ 21 മത് കൺവൻഷന് ഇനി ഒരു സൂര്യോദയത്തിന്റെ ദൂരം മാത്രം ബാക്കി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

ഒരേ രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞ്, കേരളീയ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ച്, ക്നാനായ കുടിയേറ്റത്തിന്റെ ചരിത്രം വിളംബരം ചെയ്യുന്ന നിശ്ചലദൃശ്യങ്ങളൊരുക്കി 51 യൂണിറ്റുകൾ തങ്ങളുടെ യൂണിറ്റിനെ ഏറ്റവും മുന്നിലെത്തിയ്ക്കാൻ കഠിന ശ്രമം നടത്തി കാത്തിരിയ്ക്കുന്ന UKKCA കൺവൻഷൻ നാളെ ക്നാനായ നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് നടക്കുന്നു. ഓരോ കൺവൻഷനിലും പങ്കെടുക്കുന്നവരുടെ എണ്ണം കൂടി വരുന്ന രീതി തുടരുമെന്ന് ഇതിനോടകം ഉറപ്പായ സ്ഥിതിയിൽ നാളത്തെ കൺവൻഷൻ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയാവും എന്നതിൽ സംശയമില്ല.

UKKCA കൺവൻഷനുകളുടെ ചരിത്രത്തിലെ ഏറ്റവും വലുതും, ഏറ്റവും ചിലവേറിയതുമായ കൺവൻഷൻ വേദിയിലേയ്ക്ക് ഒഴുകിയെത്താൻ 51 യൂണിറ്റുകളിൽനിന്നായി 27 കോച്ചുകളാണ് ബുക്ക് ചെയ്യപ്പെട്ടിരിയ്ക്കുന്നത് എന്നതും യൂണിറ്റ് ഭാരവാഹികൾ നൽകുന്ന ടിക്കറ്റ് വിതരണത്തിൻറെ കണക്കും സൂചിപ്പിയ്ക്കുന്നത് നാളെ രാവിലെ ബർമിംഗ്ഹാമിലേയ്ക്കുള്ള വഴി മലയാളികളുടെ വാഹന റാലിയാണോ എന്ന് സംശയംതോന്നിയാൽ അതിശയിക്കാനില്ല എന്നാണ്. ശ്രീ സിബി കണ്ടത്തിലിൻ്റെയും ശ്രീ സിറിൾ പനംകാലയുടെയും നേതൃത്വത്തിലുള്ള സെൻട്രൽ കമ്മറ്റിയംഗങ്ങൾ തങ്ങളുടെ കമ്മറ്റിയുടെ അവസാന കൺവൻഷന് പകിട്ടേറിയ വിജയം ചാർത്താനായി ഒരു മാസമായി കൺവൻഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുയായിരുന്നു.പോഷകസംഘടനകളായ വനിതാ ഫോറത്തിൻറെയും, UKKCYL ൻറെയും, പൂർണ്ണ സഹകരണവും, നാഷണൽ കൗൺസിൽ അംഗങ്ങളുടെ ആവേശപൂർണ്ണമായ പിന്തുണയും സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ പ്രവർത്തനങ്ങളെ ലഘൂകരിയ്ക്കുന്നതിന് കാരണമായിട്ടുണ്ട്.

ക്നാനായ യാക്കോബായ സഭയിലെ വലിയ മെത്രാപ്പോലിത്ത അഭിവന്ദ്യ കുറിയാക്കോസ് മാർ സേവേറിയൂസ് തിരുമേനി മുഖ്യാതിഥിയായി എത്തുന്നത് കൺവൻഷന് കൂടുതൽ കരുത്തേകുന്നുണ്ട്. ക്നാനായ സമുദായ നിലപാടുകൾ ഏതു വേദിയിലും വിളിച്ചു പറയുന്ന തികഞ്ഞ സമുദായ സ്നേഹിയായ വലിയ മെത്രാപോലീത്തയുടെ അനുഗ്രഹപ്രഭാഷണം ജനസാഗരത്തിൽ വേലിയേറ്റങ്ങൾ സൃഷ്ടിയ്ക്കുമെന്ന് കരുതുന്നവർ ഏറെയാണ്. ഒരു മജീഷ്യൻ എന്ന നിലയിൽ ആഗോള പ്രശസ്തി നേടിയ ഗോപിനാഥ് മുതുകാട് സർവ്വനേട്ടങ്ങളും ഉപേക്ഷിച്ച് ചേർത്തുനിർത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളോട് ഞങ്ങളുണ്ട് ഒപ്പമെന്ന് വിളിച്ചു പറയുന്ന UKKCA കൺവൻഷൻ മതിലുകൾ തീർക്കാത്ത മനുഷ്യസ്നേഹത്തിൻ്റെ പ്രതീകമാവുന്നു.സിറിൾ പനംകാല-പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയുടെയും റോബി മേക്കര- രജിഷ്ട്രേഷൻ കമ്മറ്റിയുടെയും, മാത്യു ജേക്കബ്ബ്- റിസപ്ഷൻ കമ്മറ്റിയുടെയും, ഫിലിപ്പ് ജോസഫ്,റോബി മേക്കര എന്നിവർ സ്വാഗത നൃത്തം,കലാപരിപാടികൾ എന്നീ കമ്മറ്റികളുടെയും, ലൂബി മാത്യൂസ് വെള്ളാപ്പള്ളി റാലിക്കമ്മറ്റിയുടെയും, ജോയി തോമസ് ലിറ്റർജി കമ്മറ്റിയുടെയും, റോബിൻസ് പഴുക്കായിൽ, ജോയി തോമസ് എന്നിവർ ഫുഡ് കമ്മറ്റിയുടെയും,റോബിൻസ് പഴുക്കായിൽ പബ്ലിസിറ്റി കമ്മറ്റിയുടെയും കൺവീനർമായി കൺവൻഷന് നേതൃത്വം കൊടുക്കുന്നു.

സ്വവംശ നിഷ്ഠയിൽഅടിയുന്നി,പാരമ്പര്യത്തിൽ വേരുന്നി, ഒരേ മനസ്സോടെ മുന്നോട്ട് ക്നാനായ ജനത എന്ന കൺവൻഷൻ എന്ന കൺവൻഷൻ്റെ ആപ്തവാക്യം കൺവൻഷൻ വേദിയിലും, സമുദായ റാലിയിലും ഉയർന്നു നിൽക്കും.സ്വാൻസി യൂണിറ്റ് അംഗം ബൈജു ജേക്കബ്ബാണ് ആപ്തവാക്യ രചനാ മത്സരത്തിലെ വിജയി. കൺവൻഷനുവേണ്ടി സ്വാഗതഗാനം രചിച്ചത് ചിച്ചസ്റ്റർയുന്നിറ്റ് പ്രസിഡൻ്റ് സജി പണ്ടാരകണ്ടമാണ്. സജി പണ്ടാരക്കണ്ടവും ബൈജു ജേക്കബും കൂടല്ലൂർ ഇടവകാംഗങ്ങളാണ്. പതിവുപോലെ കലാഭവൻ നൈസാണ് സ്വാഗത ന്യത്തത്തിന് കൊറിയാഗ്രാഫി നിർവ്വഹിയ്ക്കുന്നത്.

ബെന്നി നായരമ്പലം അതി മനോഹരമായി ചിട്ടപ്പെടുത്തി പിറവം വിൻസണും സംഘവും ആലപിച്ച സ്വാഗതഗാനവും കലാഭവൻ നൈസിൻ്റെ ന്യത്ത സങ്കലനവും ഒത്തുചേർന്ന് ഏറ്റവും മികച്ച സ്വാഗത ന്യത്തമാവും നാളെ അവതരിപ്പിയ്ക്കപ്പെടുക.ഒരു ദിവസത്തേയ്ക്കല്ല എക്കാലവും ഓർമ്മിയ്ക്കപ്പെടണം എന്ന ആഗ്രഹവുമായി വനിതാ ഫോറം അംഗങ്ങൾ തലമുറകൾക്ക് മുമ്പുള്ള ക്നാനായ വിവാഹം മുതൽ ആധുനിക ക്നാനായ വിവാഹങ്ങൾ വരെ കോർത്തിണക്കുന്ന അതിസുന്ദരമായ ന്യത്തശിൽപ്പമാണ് കൺവൻഷനായി ഒരുക്കുന്നത്. വേഷവിധാനങ്ങളിലെ വൈവിധ്യ വിസ്മയങ്ങളുമായി UKKCYL യും വേദിയിലുണ്ട്.

UK യിലെഏറ്റവും മികച്ച, വിവിധ വേദികളിൽ ആലാപനത്തിൻ്റെ കുളിർക്കാറ്റേകിയ അനുഗ്രഹീത ക്നാനായഗർ ഒത്തുചേർന്ന് അവതരിപ്പിയ്ക്കുന്ന ‘തനിമ തൻ സംഗീതം’ കൺവൻഷനിലെത്തുന്നവർക്ക് പുതിയ അനുഭവവാകും.റോയി മാത്യു, ഡേവിഡ് അബ്രഹാം, മറീന സിറിൾ, ലെക്സി അബ്രഹാം, മെൽവിൻ അബ്രഹാം, സിജിൻ ഒളശ്ശ, സിനേഷ് തോമസ്, പ്രണവ് ജയിംസ്, പ്രിയ ജോമോൻ, ആകാശ് ബിനു എന്നിവരാണ് തനിമ തൻ സംഗീതത്തിൽ പങ്കെടുക്കുന്നത്.ഒപ്പം ലിറ്റിൽ ഏൻജൻസ് എന്നറിയപ്പെടുന്ന പിപ്സ് സഹോദരിമാരുടെ ഉപകരണ സംഗീതവിരുന്നുംകൺവൻഷനുളടെ ചരിത്രത്തിലാദ്യമായി ഏറ്റവും മികച്ച യൂണിറ്റിന് അംഗീകാരം നൽകപ്പെടുന്ന കൺവൻഷനാവും നാളത്തേത്. സ്വന്തവും ബന്ധവും മറക്കാത്തവർ, ഒത്തുചേരാനുള്ള അവസരം നഷ്ടപ്പെടുത്താത്തവർ അവർ യാത്രതുടങ്ങുകയാണ് അടുത്ത കൺവൻഷനായി.

Facebook Comments

knanayapathram

Read Previous

KCCNA കൺവെൻഷന് വ്യാഴാഴ്ച തിരി തെളിയും .

Read Next

UKKCA കൺവൻഷന് ചാരുതയേകാൻ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന നൃത്തവിസ്മയമൊരുക്കാൻ ക്നാനായ മങ്കമാർ