കാത്തിരിപ്പിന് വിരാമം 21 മത് യു കെ കെ കെ സി എ കൺവെൻഷൻ നാളെ . ആയിരക്കണക്കി്ന് ക്നാനായക്കാരെക്കൊണ്ട് ടെൽഫോർഡ് കൺവെൻഷൻ നഗർ നിറഞ്ഞു കവിയും. തുടർച്ചയായി അഞ്ചാം വർഷവും കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ
ബന്ധുമിത്രാദികളെ കാണുവാനും സ്വന്തക്കാരെ കാണുവാനും അയൽക്കാരെ കാണുവാനുമുള്ള യു കെ യിലെ ക്നാനായക്കാരുടെ ഒരു വർഷത്തെ കാത്തിരിപ്പിന്റെ അവസാനമാവുകയാണ് നാളെ .ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ നഗരിയായിരിക്കും 21മാത് കൺവെൻഷൻ നടക്കുന്ന ഇത്തവണത്തെ ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്റർ . എക്കാലത്തേയും വിശാലമായ കൺവൻഷൻ വേദിയുടെ പ്രൗഡിയിൽ രക്തം രക്തത്തെ തിരിച്ചറിയുന്ന കലർപ്പില്ലാത്ത സമുദായ സ്നേഹത്തിൻറെ അവകാശികൾ യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഗമത്തിനായി നാളെ ടെൽഫോർഡ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻറ്റിൽ ഒത്ത് ചേരും .ആറായിരം പേർക്ക് ഇരിപ്പിടമൊരുക്കുന്ന, ആയിരങ്ങളെ സാക്ഷിയാക്കുന്ന അപൂർവ്വവേദിയുടെ അസുലഭ അവസരമാണ് ഈ പ്രാവശ്യം കൺവെൻഷനിൽ എത്തുന്ന ക്നാനായക്കാർക്ക് ലഭിക്കുന്നത്.നട വിളിയും മാർത്തോമനും തിരയടിയ്ക്കുന്ന മഹാസാഗരമായി മാറുംനാളെ കൺവെൻഷൻ സെൻ്റർ .ഇതിനോടകം ടെൽഫോർഡും പരിസര പ്രദേശങ്ങളിലും ഉള്ള് വീടുകളും ഹോട്ടലുകളും ക്നാനായക്കാരെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഒരിക്കൽ എങ്കിലും കൺവെൻഷൻ കുടിയവർ പിന്നീട് ഒരിക്കലും UKKCA കൺവെൻഷൻ മുടക്കാറില്ല കാരണം അത്രയും പ്രധാനപ്പെട്ടതാണ് ക്നാനായകാർക്ക് യു കെ കെ സി എ കൺവെൻഷനുകൾ .
UKKCA കൺവൻഷൻ വേദിയിൽ ഏവരും നാളെ കാത്തിരിക്കുന്ന ഒന്നാണ് ക്നാനായ യുവജനങ്ങൾ അരങ്ങുകീഴടക്കുന്ന സ്വാഗതന്യത്തം. നൂറിലധികം ക്നാനായ യുവജനങ്ങളെ ഒരേ വേദിയിൽ അണിനിരത്തി,നൃത്തരൂപങ്ങളുടെ സങ്കലനത്തിലൂടെ പ്രേക്ഷകരുടെ മനസ്സുകളെ കീഴടക്കുന്ന ഈ വർഷത്തെ സ്വാഗതഗാനം രചിച്ചത് സജി പണ്ടാരക്കണ്ടമാണ്. UKKCA യുടെ ചിച്ചസ്റ്റർ യൂണിറ്റ് പ്രസിഡൻറായ സജി മുമ്പ് പലവട്ടം ചിച്ചസ്റ്റർ യൂണിറ്റ് ഭാരവാഹി യായിരുന്നിട്ടുണ്ട്.UKKCA കൺവൻഷൻറെ സ്വാഗതഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് നിരവധി അംഗീകാരങ്ങൾനേടിയ യുവ സംഗീതസംവിധായകൻ സെബി നായരമ്പലം.മൂന്ന് തവണ സംസ്ഥാന അവാർഡും ഏഴു തവണ KCBC അവാർഡും ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയ സംഗീത സംവിധായകനാണ് സെബി നായരമ്പലം.
ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി നാളെ നടക്കുന്ന UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും പരസ്പ്പരം സഹകരിച്ച് ഒരു മനസ്സോടെ പ്രവർത്തിയ്ക്കണമെന്ന് ആഗ്രഹിയ്കുകയും അതിനുവേണ്ടി കഷ്ടപ്പെടുകയും പ്രവർത്തിയ്കുകയും ചെയ്ത കോട്ടയം രൂപതയുടെ മുൻ അധ്യക്ഷൻ കുന്നശ്ശേരിപിതാവിൻ്റെ ശ്രമങ്ങളുടെ തുടർച്ചയായി വലിയമെത്രാപ്പോലീത്തായുടെ സാന്നിധ്യം വിലയിരുത്തപ്പെടും. സ്വന്തം ജനങ്ങളോട് ചേർന്നു നിൽക്കാനും സമുദായ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിയ്ക്കാനും എന്നും ശ്രമിച്ച ഇടയനാണ് മോർ സേവേറിയോസ്.മോർ സേവേറിയോസിനെ കൂടാതെ ജീവിതത്തിലെ മുഴുവൻ നേട്ടങ്ങളും ഭിന്നശേഷിക്കാരായ കുട്ടികളെ സമുഹത്തിൻറെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ ത്യജിച്ച മജിഷ്യൻ ഗോപിനാഥ് മുതുകാടും ഇത്തവണUKKCA കൺവൻഷനിൽ അതിഥിയായി എത്തും .വിവിധലോക രാജ്യങ്ങളിലായി 8000 ലധികം മാജിക് ഷോകൾ നടത്തിയ,56 രാജ്യങ്ങൾ സന്ദർശിച്ച, 45 വർഷക്കാലം മജീഷ്യനായി പ്രവർത്തിച്ച, ഒരു ലക്ഷത്തിലധികം ജീവിതങ്ങളെ സ്പർശിച്ച മജീഷ്യനാണ്ഗോപിനാഥ് മുതുകാട്
ഇൻഡ്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ അറിയപ്പെടുന്നമജിഷ്യരിൽ ഒരാളായ മോട്ടിവേഷണൽ പ്രസംഗങ്ങളിലുടെ ആരാധക ലക്ഷങ്ങളെ നേടിയ, ലോകത്തിലെ ആദ്യത്തെ മാജിക്ക് അക്കാദമിയുടെ സ്ഥാപകനും ആദ്യത്തെ മാജിക്ക് മ്യൂസിയത്തിൻറെ സ്ഥാപകനുമായ മജീഷ്യൻ മുതുകാടിൻ്റെ സാന്നിധ്യം നാളത്തെ UKKCA കൺവൻഷന് വജ്രത്തിളക്കമേകും..UKKCA കൺവെൻഷന്റെ മുഖ്യാതിഥി ആർച്ചുബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി എത്തിച്ചേർന്നു UKKCA കൺവെൻഷന്റെ മുഖ്യാതിഥി ആർച്ചുബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി ഇന്നലെ എത്തിച്ചേർന്നു.UKKCA പ്രസിഡന്റ് സിബി കണ്ടത്തിൽ മാഞ്ചസ്റ്റർ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം ക്നാനായ യാക്കോബായ സമുദായ സെക്രട്ടറി ടി ഓ അബ്രാഹവും കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിട്ടുണ്ട് . കൺവെൻഷനിൽ വിശിഷ്ടാതിഥി ആയി പങ്കെടുക്കുന്ന ഗോപിനാഥ് മുതുകാട് നേരത്തെ തന്നെ യൂ കെ യിൽ എത്തിയിരുന്നു .
എല്ലാ വർഷവും സമയമാവുമ്പോൾ കൺവൻഷൻ ലഹരി ക്നാനായക്കാർക്കിടയിൽ കത്തി പടരുന്ന കാഴ്ചയാണ് കാണുന്നത്. ഉരുൾപൊട്ടലിലെ മീനച്ചിലാറുപോലെ അണകെട്ടിനിർത്താനാവാത്ത ആവേശവുമായി ക്നാനായക്കാർ ഓടിയെത്തുന്ന കാഴ്ച്ച യൂറോപ്പിലെ പ്രവാസിസമൂഹത്തിലെ എന്നും വേറിട്ട കാഴ്ച്ച തന്നെയാണ്. ഈ വർഷം യൂണിറ്റുകളിൽ നിന്നും കോച്ചുകളിലെത്തുന്നവരുടെ എണ്ണത്തിൽ റിക്കോർഡ് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.21 മത് കൺവൻഷനിലെത്തി നിൽക്കുന്ന UKKCA കൺവൻഷനുകളിൽ ഓരോ വട്ടവുമുള്ള പങ്കാളികളുടെ എണ്ണത്തിലെ അഭൂതപൂർവ്വമായ വർദ്ധനയുടെ ഗണിതശാസ്ത്രം സംഘാടകർക്കുപോലും മനസ്സിലാവുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ കൂടുതൽ വിശാലമായ വേദികൾക്കുവേദിയുള്ള അന്വേഷണം തുടർക്കഥയാണ്.കെൻറിലെ ബ്രോംപ്റ്റൺ അക്കാഡമിയിൽ നിന്നും, മാൽവൺ ഹിൽസിലേയ്ക്കും അവിടെനിന്ന് വിശാലമായ ബഥേൽ കൺവൻഷൻ സെൻററിലും കൺവൻഷനെത്തി. രണ്ടാംവട്ടം പകുതിപേരെ പോലുമുൾക്കൊള്ളാതെ ബെഥേൽ കൺവൻഷൻ സെൻ്റർ തിങ്ങിനിറഞ്ഞപ്പോഴാണ് കൺവൻഷൻ ജോക്കി ക്ലബ്ബിലെത്തിയത്. 19മത് കൺവൻഷനിൽ ടിക്കറ്റെടുത്തവരിൽ അനേകം പേർ ജോക്കിക്ലബ്ബിൻ്റെ ഉള്ളിലൊന്ന് കയറാൻ പോലുമാവാതെ തിക്കും തിരക്കുമായി സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്ന അവസ്ഥയിലാണ് കൺവൻഷൻ ജോക്കി ക്ലബ്ബിൽ നിന്നും സ്‌റ്റോൺ ലീ പാർക്കിലെത്തിയത്. എന്നിട്ടും വേലിയേറ്റത്തിലെ തിരകളെപ്പോലെ, മോട്ടോർ വേ ബ്ലോക്ക് ചെയ്യപ്പെടുമെന്ന അവസ്ഥയിൽ പോലീസ് ഇടപെടുമെന്ന അവസ്ഥയിലായ കഴിഞ്ഞ വർഷത്തെ കൺവൻഷനു ശേഷം ഇക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്റിൽ നാളെ കൺവെൻഷന് തിരി തെളിയുന്നത്.മുമ്പെങ്ങുമില്ലാത്ത ആവേശവുമായി 26 കോച്ചുകളാണ് നാളെ കൺവെൻഷൻ സെൻ്റർ ലക്ഷ്യമാക്കി കുതിക്കുന്നത്.
നാഷണൽ കൗൺസിലിൻ്റെയും സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെയും മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി കൺവെൻഷന്റെ സുഗമമായ വിജയത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ് . 21മത് കൺവൻഷന് നാളെ തുക്കമാകുമ്പിൽ അൽമായ ശബ്ദത്തിൻറെ കരുത്തുമായി കൺവൻഷന് സിബി കണ്ടത്തിൽ, സിറിൾ പനംകാല, റോബി മേക്കര, ഫിലിപ്പ് പനത്താനത്ത്, ജോയി പുളിക്കീൽ, റോബിൻസ് പഴുക്കായിൽ, ലൂബി വെള്ളാപ്പള്ളി, മാത്യു പുളിക്കത്തൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിലെ വിവിധ കമ്മറ്റികൾ ഊർജ്ജസ്വലമായി പ്രവർത്തിച്ചതിന്റെ പരിണിതഫലമാണ് ഒരുക്കങ്ങൾ എല്ലാം ഇത്ര മനോഹരമായി പൂർത്തിയാക്കാൻ സഹായിച്ചത്. കൺവെൻഷന്റെ പിന്നിലെ നൂറുകണക്കിന് കമ്മിറ്റിക്കാരുടെ വിശദമായ റിപ്പോർട്ട് താഴെ കൊടുക്കുന്നു.
ഈ വർഷത്തെ കൺവെൻഷൻ വിശേഷങ്ങൾ അതാത് സമയങ്ങളിൽ യു കെൽ യിലേ ക്നാനായക്കാരിൽ എത്തിച്ച് കമ്മറ്റിയായിരുന്നു പബ്ലിസിറ്റി കമ്മിറ്റി. യുകെകെസിഎ ജോയിൻ ട്രഷറർ റോബിൻസ് പഴുക്കായിൽ നേതൃത്വം കൊടുക്കുന്ന പബ്ലിസിറ്റി കമ്മിറ്റിയിൽ കോവെൻട്രി യൂണിറ്റ് സെക്രട്ടറി ജോബി അയിത്തിൽ , മാഞ്ചസ്റ്ററിൽ യൂണിറ്റ് സെക്രട്ടറി റോയി മാത്യു, ഗ്ലോസ്റ്റെർഷെയർ യൂണിറ്റ് സെക്രട്ടറി സ്റ്റീഫൻ അലക്സ് ,പൂൾ & ബോൺമൗത്ത് യൂണിറ്റ് അംഗം പ്രണവ് ജെയിംസ് , കാർഡിഫിൽ നിന്നും ഷാന്റു ജോസഫ് , ഹംബർസൈഡ് യൂണിറ്റ് അംഗം ലിനുമോൾ ചാക്കോ , ഈസ്റ്റ് ലണ്ടൻ യൂണിറ്റ് അംഗം സ്മിതാ സൈമൺ , കെന്റൽ നിന്നുള്ള നോബിൾ ഫിലിപ്പ്, സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിറ്റ് അംഗം മിനി ജെയിംസ് അബർഡീൻ യൂണിറ്റ് സെക്രട്ടറി ടിജോ കറുത്തേടം എന്നിവരാണ് അംഗങ്ങൾ
അനുഗ്രഹങ്ങൾ അനവരതം ചൊരിഞ്ഞ് കാത്തു പരിപാലിച്ച ദൈവത്തിന് സ്തുതിയും ആരാധനയുമർപ്പിച്ച് ദിവ്യബലിയോടെ വാർഷിക കൺവൻഷൻ ആരംഭിയ്ക്കാൻ ലിറ്റർജി കമ്മറ്റി തയ്യാറായിരിക്കുകയാണ് . കേരളത്തിലെ ക്രൈസ്തവ വിശ്വാസത്തിന് കരുത്തേകാൻ കൊടുങ്ങല്ലൂരിലെത്തിയ ക്നായിത്തോമായുടെ മക്കൾ ആരാധനയ്ക്ക് ഏറ്റവും യോഗ്യനായ വൻറെ മുമ്പിൽ മുട്ടുമടക്കിക്കൊണ്ട് ദിവ്യബലിയ്ക്കായ്അണിചേർന്നുകൊണ്ട് പതിവുപോലെ വാർഷിക കൺവൻഷനായി നാളെ അണിചേരും ,UKKCAജോയൻ്റ് സെക്രട്ടറി ജോയി പുളിക്കീലാണ് ലിറ്റർജി കമ്മറ്റിയുടെ കൺവീനർ.ലിറ്റർജി കമ്മറ്റിയുടെ വിജയത്തിനായി നാഷണൽ കൗൺസിൽ അംഗങ്ങളായ ജോയി കൊച്ചുപുരയ്ക്കൽ,ജൂബി ചാക്കോ,റെനി മാത്യു,സക്കറിയാ പുത്തൻകളം,എബിമോൻ സൈമൺ,ബേബി എബ്രഹാം എന്നിവരും.അവരോടൊപ്പം സോബി ഫിലിപ്പ്,ജോണി തോമസ്,സന്തോഷ് ലൂക്കോസ്,രാജു തോമസ്,അനു സിജോ,റെജീന സിറിയക് എന്നിവരാണ് ഈ കമ്മിറ്റിയിൽ ഉളളവർ
UKKCA കൺവെൻഷന് എത്തുന്നവർക്ക് ആവശ്യമായ ഭക്ഷണം ക്രമീകരിക്കുന്നതിനായി വിപുലമായ ഫുഡ് കമ്മറ്റിയാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത് .
ടെൽഫോർഡ് ഇന്റർനാഷണൽ സെന്ററിലെ കേറ്ററിംഗ് ടീമിന്റെ നേതൃത്വത്തിലാണ് ഇത്തവണ ഭക്ഷണ സ്റ്റാളുകൾ പ്രവർത്തിക്കുന്നത് . പതിവിൽ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് ഇന്ത്യൻ വിഭവങ്ങൾ ആണ് എവർക്കുമായി ഒരുക്കിയിരിക്കുന്നത് . വലിയ ഈവെൻറുകൾ നടത്തി പരിചയം ഉള്ള ടീമാണ് ടെൽ ഫോർഡ് ഇന്റർനാഷണൽ സെന്ററിലെ കേറ്ററിംഗ് ടീം . ഇത്തവണ കാർഡ് പേയ്മെന്റ് മാത്രമേ ഫുഡ് കൗണ്ടറുകളിൽ സ്വീകരിക്കുകയുള്ളൂ എന്ന് അറിയിക്കുന്നു, ക്യാഷ് സെയിൽ ഉണ്ടായിരിക്കുന്നതല്ല . കേറ്ററിംഗ് ടീമിനെ സഹായിക്കുന്നതിനായി UKKCA ജോയിന്റ് സെക്രട്ടറി ജോയി പുളിക്കീൽ ജോയിന്റ് ട്രഷറർ റോബിൻസ് പഴുക്കായിൽ എന്നിവർ നേത്രത്വം നൽകുന്ന വിപുലമായ കമ്മറ്റിയാണ് ഈ വർഷത്തെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇവരെ കൂടാതെ . ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് ലാലു തോമസ് , പ്രെസ്റ്റൺ യൂണിറ്റ് പ്രസിഡന്റ് അനൂപ് അലക്സ് പൂൾ & ബോൺമൗത്ത് യൂണിറ്റ് പ്രസിഡന്റ് ജോസഫ് സൈമൺ , ബ്ലാക്ക്പൂൾ യൂണിറ്റ് പ്രസിഡന്റ് സാബു മലേക്കത്തറ, ബ്രിസ്റ്റോൾ യൂണിറ്റ് പ്രസിഡന്റ് റ്റിജോ തോമസ് , സ്വാൻസീ യൂണിറ്റ് പ്രസിഡന്റ് ബിന്ദു ബൈജു , ബ്രിസ്റ്റോൾ യൂണിറ്റ് ട്രഷറർ ജുവൽ കുര്യാക്കോസ് , സ്വിൻഡൻ യൂണിറ്റ് സെക്രട്ടറി റെജിമോൻ മത്തായി സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ് ട്രഷറർ ജോബിഷ് , ടെൽ ഫോർഡിൽ നിന്നും ഉള്ള മനു തോട്ടപ്പള്ളിൽ ബിർമിങ്ഹാമിൽ നിന്നും ഉള്ള ബിനോയി തോമസ് , ബ്രയാൻ ബിനോയി , സുവി കുരുവിള ,സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും ഉള്ള മേഴ്‌സി ജോസ് , മാഞ്ചസ്റ്ററിൽ നിന്നും ഉള്ള സ്റ്റീവി പീറ്റർ , ലെസ്റ്ററിൽ മിനി ജെയിംസ് എന്നിവരാണ് ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ഒരുമയുടെ മക്കൾ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി ജപമാലയിലെമണി മുത്തുകൾ പോലെ ഒരുമിച്ച്ചേരുന്ന ukka സമുദായ കൺവൻഷൻ റാലിക്കായി അരയും തലയും മുറുക്കി റാലിക്കമ്മറ്റിയംഗങ്ങൾ.ഓരോ കൺവൻഷനിലേയും ജന പങ്കാളിത്തത്തിൻ്റെ നേർക്കാഴ്ച്ചയാണ് കൺവൻഷൻ റാലി അഭിമാനമുയർത്തിപ്പിടിക്കാനുംകിരീടം നേടിയെടുക്കാനും’കിരീടം നില നിർത്താനും അന്യാദൃശ്യമായ ആവേശത്തോടെ അലകടലായി ആരവങ്ങളുമായി ആവേശപൂർവ്വം പങ്കെടുക്കുന്ന ക്നാനായ സഖുദായ റാലി ലോകമെങ്ങുമുള്ള പ്രവാസനാട്ടിലെ ക്നാനായമക്കളുടെ ചരിത്രത്തിൽ ഇടം നേടിയ അത്ഭുതക്കാഴ്ച്ച തന്നെയാണ്.പ്രഗൽഭരും നേതൃപാടവം തെളിയിച്ചവരുമാണ് ഈ വർഷത്തെ റാലിക്കമ്മറ്റിയംഗകളായി UKKCA മുൻ ജനറൽ സെക്രട്ടറിയും ഇപ്പോഴത്തെ അഡ്വൈസറുമായ ലുബി മാത്യൂസ് ആണ് റാലികമ്മറ്റിക്കു നേതൃത്വം നൽകുന്നത് . UKKCA യുടെ നേതൃതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾ ആണ് റാലികമ്മറ്റിയിൽ അണിനിരന്നിരിക്കുന്നത് .UKKCA മുൻ പ്രസിഡന്റ് തോമസ് തൊണ്ണംമാവുങ്കൽ , മുൻ ജനറൽ സെക്രട്ടറി സാജു ലൂക്കോസ് മുൻ ട്രഷറർ ഷാജി വരാക്കുടി എന്നിവരെകൂടാതെ പൂൾ & ബോൺമൗത്ത് ട്രഷറർ മഹേഷ് അലക്സ് , ഈസ്റ്റ് ലണ്ടൻ യൂണിറ്റ് അംഗമായ അനീഷ് ജോസഫ് , നോട്ടിംഗ്ഹാം യൂണിറ്റ് കമ്മറ്റി അംഗമായ സോളമൻ ജോസ് , മുൻ നാഷണൽ കൗൺസിൽ അംഗങ്ങളായ ജയൻ ജോസഫ് , തങ്കച്ചൻ കൊച്ചാപ്പള്ളി , ലിനേഷ് ലൂക്കോസ് , സാന്റോ ജേക്കബ് , സിനു തോമസ് , ഷാജു ജോൺ എന്നിവരാണ് ഈ കമ്മിറ്റിയുടെ ഭാഗമായ മറ്റു ആളുകൾ.
യുകെകെ സി എ കൺവെൻഷനായി എത്തുന്നവർക്ക് കണ്ണിന് കുളിർമയും കാതിനു ഇമ്പവുമേറുന്ന നിരവധി പ്രോഗ്രാമുകളാണ് നാളെ കൾച്ചർ കമ്മിറ്റി അണിയറയിൽ ഒരുക്കികാത്തിരിക്കുന്നത് UKKCA ട്രഷറർ റോബി മേക്കരയും വൈസ് പ്രസിഡന്റ് ഫിലിപ്പ് പനത്താനത്ത് ഈ കമ്മിറ്റിയുടെ കൺവീനർമാർ പ്രെസ്റ്റൺ യൂണിറ്റ് സെക്രട്ടറി ബെൻ മുക്കാട്ടിൽ , മാഞ്ചസ്റ്റർ യൂണിറ്റ് ട്രഷറർ തോമസ് കൂനാനിക്കൽ ,ബിർമിങ്ഹാം യൂണിറ്റ് യൂണിറ്റ് ട്രഷറർ ഡോ പിപ്സ് തങ്കത്തോണി , ഇപ്സ്വിച് യൂണിറ്റ് സെക്രട്ടറി നിഷ കുര്യൻ , UKKCYL ഡയറക്ടർ സ്മിതാ തോട്ടം , നോട്ടിങ്ഹാം യൂണിറ്റ് ജോയിന്റ് സെക്രട്ടറി അനു സിബി എന്നിവരാണ് ഈ കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ .
UKKCA വൈസ് പ്രസിഡൻറ് ഫിലിപ്പ് പനത്താനത്തും ട്രഷറർ റോബി മേക്കരെയും ചേർന്ന് നേതൃത്വം കൊടുത്തതാണ് ഈ വർഷത്തെ വെൽക്കം ഡാൻസ് കമ്മിറ്റി. സലീന സജീവ് ,പ്രീതി ജോമോൻ , ജിയ ജിജോ ,ലിറ്റി ജിജോ, ശ്രേയ ജോജി , എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. കലാഭവൻ നൈസിന്റെ കൊറിയോഗ്രാഫിയിൽ ചിട്ടപ്പെടുത്തുന്ന വെൽക്കം ഡാൻസ് കൺവെൻഷനിലെ അതിമനോഹരമായ ഒരു നൃത്ത ആവിഷ്കാരമായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല . 150 ൽ പരം നർത്തകർ ആണ് ഇത്തവണ അരങ്ങിൽ എത്തിച്ചേരുന്നത് .
റെക്കോർഡ് ടിക്കറ്റ് വില്പനയുമായി ഈ വർഷത്തെ രജിസ്ട്രേഷൻ കമ്മിറ്റി ആളുകളെ ഞെട്ടിച്ചു കഴിഞ്ഞിരിക്കുകയാണ്. UKKCA ട്രഷറർ റോബി മേക്കര കൺവീനർ ആയിട്ടുള്ള രജിസ്ട്രേഷൻ കമ്മിറ്റിയിൽ ഇദ്ദേഹത്തെ കൂടാതെ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡണ്ട് സാബു മാത്യു ,നോർത്ത് വെസ്റ്റ് ലണ്ടൻ പ്രസിഡണ്ട് ഡിമാസ് മാത്യു , ഗ്ലോസ്റ്റർഷെയർ യൂണിറ്റ് പ്രസിഡണ്ട് സണ്ണി ലൂക്കോസ് ,കോവെന്ററി യൂണിറ്റ് ട്രഷറർ ഷിജോ താലിപ്ലാക്കിൽ ടെൽഫോർഡീൽ നിന്നുള്ള ഷിജോ മുളയാനിക്കൽ ഹെറിഫോഡിൽ നിന്നുള്ള സാജൻ ജോസഫ് ഗ്ലോസ്റ്റെർ ഷെയറിൽ നിന്നുള്ള മാത്യു അമ്മായികുന്നേൽ എന്നിവരാണ് കർമ്മനിരതരായി ഈ കമ്മിറ്റിക്ക് വേണ്ടി പ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .ടിക്കറ്റുകളും ആയി കൺവെൻഷൻ സെൻറർ എത്തുമ്പോൾ അവിടെ നിന്നും ലഭിക്കുന്ന റിസ്റ്റ്ബാൻഡ് ധരിച്ച് മാത്രമേ കൺവെൻഷൻ സെന്ററിന് ഉള്ളിലേക്ക് പ്രവേശിക്കാനായി സാധിക്കുകയുള്ളൂ. അതിനാൽ എല്ലാവരും ടിക്കറ്റുമായി കൺവെൻഷൻ സെൻററിൽ എത്തിച്ചേരേണ്ടതാണെന്നു ഓർമ്മിപ്പിക്കുന്നതായി രജിസ്ട്രേഷൻ കമ്മറ്റി ഓർമ്മിപ്പിക്കുകയാണ്.
UKKCA കൺവെൻഷൻ കൺവെൻഷന്റെ പ്രധാന ആകർഷണമായ പബ്ലിക് മീറ്റിങ്ങ് വളരെ ഭംഗിയായി നടത്തുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തുന്നതിനുള്ള അവസാന പരിശ്രമത്തിലാണ് പബ്ലിക് മീറ്റിങ്ങ് കമ്മറ്റി. UKKCA ജനറൽ സെക്രട്ടറി സിറിൾ പനംകാല കൺവീനർ ആയ കമ്മറ്റിയിൽ അദ്ദേഹത്തോടൊപ്പം ചേർന്ന് നിന്ന് കെന്റ് യൂണിറ്റ് പ്രസിഡന്റ് ജിമ്മി കുന്നശ്ശേരിൽ , നോട്ടിംഗ്ഹാം യൂണിറ്റ് പ്രസിഡന്റ് വിബിൻ മണലേൽ , മെഡ്‌വേ യൂണിറ്റ് സെക്രട്ടറി ടോമി പട്ട്യാലി , ഷെഫീൽഡ് യൂണിറ്റ് പ്രസിഡണ്ട് ജിം തൊടുക , ബിർമിങ്ഹാം യൂണിറ്റ് സെക്രട്ടറി തോമസ് പാലകൻ , നോട്ടിംഗ്ഹാം യൂണിറ്റ് സെക്രട്ടറി അലൻ ജോയി , കാർഡിഫ് യൂണിറ്റ് പ്രസിഡണ്ട് അനിൽ മാത്യു മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡന്റ് ജിജോ കിഴക്കേകാട്ടിൽ , UKKCYL ജനറൽ സെക്രട്ടറി ജൂഡ് ലാലു കോവെന്ററി യൂണിറ്റ് പ്രസിഡന്റ് മോൻസി തോമസ് എന്നിവർ ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ
ക്നാനായ പത്രവും സന്തോഷത്തിലാണ്. കാരണം കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി UKKCA കൺവെൻഷൻ തൽസമയം ഞങ്ങടെ പ്രിയ വായനക്കാരിലേക്ക് എത്തിക്കുന്നതിലേക്ക് വളരെ ചാരിതാർത്ഥ്യമുണ്ട് കാരണം യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA കൺവെൻഷൻ എല്ലാ ക്നാനായക്കാരെ പോലെ തന്നെ ക്നാനായ പത്രത്തിനൂം പ്രധാനപ്പെട്ടതാണ്.. മുൻവർഷങ്ങളിൽ പോലെ തന്നെ രാവിലെ മുതൽ എല്ലാ മനോഹര ദൃശ്യങ്ങളും നിങ്ങളിലേക്ക് എത്തിക്കുവാൻ എല്ലാ പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. ക്നാനായ പത്രം മാനേജ് ഡയറക്ടേഴ്സ് എല്ലാവരും രാവിലെ മുതൽ കൺവെൻഷൻ സെൻററിൽ ഉണ്ടാവും. കൺവെൻഷൻ തത്സമയം കാണുവാൻ താഴെക്കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.