Breaking news

ക്യു കെ സി ഡബ്ലിയു എ ലേഡീസ് നൈറ്റ് 2024 സംഘടിപ്പിച്ചു

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ വനിതാ വിഭാഗമായ ക്യു കെ സി ഡബ്ലിയു എ ലേഡീസ് നൈറ്റ് 2024 നടത്തി. ജൂൺ 15 ശനിയാഴ്ച വൈകിട്ട് മുഷറബിലെ അൽ-ഒസ്ര റസ്റ്റോറന്റിൽ വച്ച് നടത്തിയ പരിപാടിയിൽ അൻപതോളം വനിതകൾ പങ്കെടുത്തു. എലിസ ജോഷിയുടെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ക്യൂ കെ സി എ  വൈസ് പ്രസിഡണ്ടും  ക്യൂ കെ സി ഡബ്ലിയു എ പ്രസിഡന്റുമായ സ്നേഹ ബിനു സ്വാഗത പ്രസംഗം നടത്തി. കമ്മിറ്റി അംഗവും മുതിർന്ന അംഗവുമായ  എൽസ തങ്കച്ചൻ, ക്യൂ കെ സി ഡബ്ലിയു എ സ്ഥാപക സെക്രട്ടറി സജിമോൾ ഷിബു, മുൻ പ്രസിഡന്റ്  ലിജി ബൈജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഖത്തറിൽ നിന്നും പ്രവാസജീവിതം അവസാനിപ്പിച്ച് പോകുന്ന മുതിർന്ന അംഗമായ ജാൻസി തോമസിന് യാത്രയയപ്പ് നൽകി. ശ്രീകല ജിനൻ നയിച്ച മോട്ടിവേഷൻ ക്ലാസ്, പുഷ്പ സാജൻ, എലിസ ജോഷി എന്നിവരുടെ ഗാനങ്ങൾ, സിയ സെറിൻ, ജോഹാന ജോൺസൺ  എന്നിവരുടെയും റോസന്ന സ്മിതു, അലോണ ജോബി എന്നിവരുടെയും, മിനു മോഹൻ, പുത്രൻ ജേക്കബ് മോഹന്‍ എന്നിവരുടെയും നൃത്തങ്ങളും പരിപാടിക്ക് കൊഴുപ്പേകി. ക്യൂ കെ സി എ ജോയിന്റ് സെക്രട്ടറിയും ക്യൂ കെ സി ഡബ്ലിയു എ സെക്രട്ടറിയുമായ ജൂബി ലൂക്കോസ് നന്ദി പ്രകാശനം നടത്തി. ഉല്ലാസകരമായ ഗെയിംസും കലാപരിപാടികളും എല്ലാവരും ആസ്വദിച്ചു. വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം എല്ലാവരും പിരിഞ്ഞു.                 
Facebook Comments

knanayapathram

Read Previous

കൊട്ടോടി  ചുള്ളിക്കര  വള്ളിനായിൽ  ജോസഫ് (കുഞ്ഞേപ്പ് )(88 ) നിര്യാതനായി

Read Next

തൊമ്മൻ സംഗവവും പുന്നത്തറ സംഗമവും അനുഗ്രഹീതമാക്കി ബെൻസൻവില്ല് ഇടവക

Most Popular