ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ നടത്തപ്പെട്ട തൊമ്മൻ സംഗമവും പുന്നത്തറ സംഗമവും നവ്യാനുഭവം ഉളവാക്കി.തോമശ്ലീഹായുടെ രക്തസാക്ഷിത്വ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് ചിക്കാഗോയിലെ പുന്നത്തറ നിവാസികളുടെ നേതൃത്വത്തിൽ സംഗമം നടത്തപ്പെട്ടത്.ഇടവകസമൂഹത്തിലെ തൊമ്മൻ നാമധാരികൾ ഏവരെയും പ്രത്യേകം ആദരിക്കുകയും പുന്നത്തറ നിവാസികളുടെ പ്രത്യേകം കൂട്ടായ്മ നടത്തപ്പെടുകയും ചെയ്തു.കൂട്ടായ്മയ്ക്ക് ജസ്റ്റിൻ തെങ്ങനാട്ട്,ജോസ്മോൻ കടവിൽ എന്നിവർ നേതൃത്വം നൽകി. സംഗമത്തോടും തിരുനാളിനോടും അനുബന്ധിച്ച് എല്ലാവർക്കും ഊട്ടുനേർച്ചയും ക്രമീകരിച്ചു.തിരുനാൾ ആഘോഷങ്ങൾക്ക് കൈക്കാരൻമാരായ തോമസ്സ് നെടുമാക്കൽ,സാബു മുത്തോലം,മത്തിയാസ് പുല്ലാപ്പളളിൽ,കിഷോർ കണ്ണാല,ജെൻസൻ ഐക്കരപറമ്പിൽ എന്നിവർ നേതൃത്വം നൽകി
Facebook Comments