Breaking news

UKKCA കൺവൻഷൻറെ സ്വാഗതഗാനം ചിട്ടപ്പെടുത്തുന്നത് നിരവധി അംഗീകാരങ്ങൾനേടിയ യുവ സംഗീതസംവിധായകൻ സെബി നായരമ്പലം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PRO UKKCA

മൂന്ന് തവണ സംസ്ഥാന അവാർഡും ഏഴു തവണ KCBC അവാർഡും ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയ സംഗീത സംവിധായകനാണ് സെബി നായരമ്പലം. ശ്രീ ജി ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി,Dr PK സുന്ദരേശൻ മാസ്റ്റർ, രാജാമണി,ആലപ്പി ഋഷികേശ്, ബേണി ഇഗ്നേഷ്യസ് എന്നീ സംഗീത സംവിധായകരുടെ സംഗീത സഹായിയായി പ്രവർത്തിച്ച സെബി ഇപ്പോൾMK അർജുൻ മാസ്റ്റർ, M ജയചന്ദ്രൻ എന്നിവരുടെ സഹായിയായി പ്രവർത്തിയ്ക്കുകയാണ്.

KJ യേശുദാസിൻറെ തരംഗിണിയ്ക്കുവേണ്ടി ഏഴു കാസറ്റുകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. നാനൂറോളം പ്രൊഫഷണൽ നാടകങ്ങൾ,നൂറ്റിയൻപതോളം ഓഡിയോ കാസറ്റുകൾ,അഞ്ഞൂറോളം ടെലിഫിലിമുകളും സീരിയലുകളും എന്നിവയ്ക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.

ഇൻറർ യൂണിവേഴ്സിറ്റിയിലും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലും, സംസ്ഥാന യുവജനോൽസവത്തിലും, ദേശീയ തലത്തിലും സംഗീതം ചെയ്തഗാനങ്ങൾക്ക് സ്ഥിരമായി അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സെൻ്റ് തെരേസാസ് കോളേജിലും, സെൻ്റ് സേവ്യേഴ്സ് കോളേജിലും,തേവര സേക്രട്ട് ഹാർട്ട് കോളേജിലും സംഗീത അധ്യാപകനായി പ്രവർത്തിക്കുന്നു.

Facebook Comments

knanayapathram

Read Previous

UKKCA കൺവൻഷൻ്റ ദിവ്യബലിക്കു വേണ്ടി ഗായക സംഘമൊരുങ്ങുന്നു.

Read Next

KCYL കടുത്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം നടത്തപ്പെട്ടു