Breaking news

UKKCA കൺവൻഷൻ്റ ദിവ്യബലിക്കു വേണ്ടി ഗായക സംഘമൊരുങ്ങുന്നു.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PRO UKKCA

ദൈവത്തിൻറെ തെരെഞ്ഞെടുക്കപ്പെട്ട ജനം, UK യിലെ വിവിധ ഭാഗങ്ങളിൽ വസിയ്ക്കുന്ന ക്നാനായക്കാർ ഒരുമയുടെ മക്കളുടെ ഒത്തു ചേരലിനായി എത്തുന്ന വാർഷിക കൺവൻഷൻ പതിവുപോലെ ബലിപീഠമൊരുക്കി ബലിയർപ്പിച്ചാണ് തുടക്കമാവുന്നത്. അനുരഞ്ജനത്തിൻ്റെ കൂദാശയ്ക്കായി വലുപ്പച്ചെറുപ്പമില്ലാതെ ഒരു മനസ്സായി ക്നാനായ ജനമെത്തുമ്പോൾ തിരുബലി ഏറ്റവും ഭംഗിയാക്കാൻ ലിറ്റർജി കമ്മറ്റിയൊരുങ്ങുന്നു. ആരാധനയ്ക്ക് യോഗ്യനായ പരമപരിശുദ്ധൻറെ മുമ്പിൽ തൊഴുകൈകളോടെ നിന്ന് ഏറ്റവും മനോഹരമായ സ്തുതി ഗീതങ്ങളുയർത്താൻ ഗായക സംഘവും തയ്യാറാവുന്നു.

അനുഗ്രഹീത ഗായകരെ ഒരുമിച്ചു ചേർത്ത് പലവട്ടം പരിശീലനം നടത്തി ദിവ്യബലിയിൽ മനോഹരമായ ഗാനങ്ങളാലപിയ്ക്കാൻ ഗായകസംഘം ഒരുങ്ങുന്നു. 21 മത് കൺവൻഷൻ്റെ ഗായക സംഘത്തിൽ അംഗമാകാൻ താൽപ്പര്യമുള്ള ഗായകർക്ക് ഗായക സംഘത്തിൻ്റെ ചുമതല വഹിയ്ക്കുന്ന സർമിംഗ്ഹാം യൂണിറ്റിലെ നാഷണൽ കൗൺസിൽ അംഗമായ കോട്ടയം ജോയിയെ 07980050883 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Facebook Comments

knanayapathram

Read Previous

UKKCA കൺവൻഷൻ്റ ദിവ്യബലിക്കു വേണ്ടി ഗായക സംഘമൊരുങ്ങുന്നു

Read Next

UKKCA കൺവൻഷൻറെ സ്വാഗതഗാനം ചിട്ടപ്പെടുത്തുന്നത് നിരവധി അംഗീകാരങ്ങൾനേടിയ യുവ സംഗീതസംവിധായകൻ സെബി നായരമ്പലം

Most Popular