വെള്ളപ്പൊക്കം കൂടിവരുന്ന സാഹചര്യത്തിൽ നീന്തൽ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെ മുൻനിർത്തിക്കൊണ്ട് KCYL കടുത്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് മാസം 25 ആം തീയതി മുതൽ നീന്തൽ പരിശീലന ക്ലാസുകൾ ആരംഭിച്ചു. KCYL കോട്ടയം അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു, KCYL കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് അരുൺ സണ്ണി, ഫൊറോന വൈസ് പ്രസിഡന്റ് ജോസ്റ്റൻ സോജൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു ജൂൺ മാസം 10 ആം തീയതി വരെ നടക്കുന്ന നീന്തൽ പരിശീലനത്തിൽ നിരവധി അംഗങ്ങളാണ് പങ്കെടുക്കുന്നത്
Facebook Comments