Breaking news

“റിജോയ്‌സ്‌ 2024” – മിഷൻ ലീഗ് സമ്മർ ക്യാമ്പ് ചിക്കാഗോയിൽ

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ തലത്തിൽ “റിജോയ്‌സ്‌ 2024” എന്ന പേരിൽ സമ്മർ ക്യാമ്പ് ചിക്കാഗോയിൽ വച്ച് സംഘടിപ്പിക്കുന്നു. ജൂൺ 7, 8, 9 തിയതികളിൽ ചിക്കാഗോ സേക്രഡ് ഹാർട്ട്  ക്‌നാനായ കത്തോലിക്കാ ഫൊറോനാ  ഇടവകയുടെ ആതിഥേയത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കും. വിജ്ഞാനവും ഉല്ലാസവും ഒത്തുചേർന്ന വിവിധ പരിപാടികളാണ് കുട്ടികൾക്കായി ക്യാമ്പിൽ ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഒരുക്കങ്ങൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.

സിജോയ് പറപ്പള്ളി

Facebook Comments

Read Previous

UKKCA കൺവൻഷൻ വേദിയിൽ കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നവർക്ക് പേരു നൽകാൻ ഇനി രണ്ടു ദിവസങ്ങൾ കൂടി മാത്രം

Read Next

UKKCA യുടെ ചിച്ചസ്റ്റർ യൂണിറ്റ് പ്രസിഡൻറ് സജി പണ്ടാരക്കണ്ടത്തിൻ്റെ തൂലികയിലെ വിരിഞ്ഞ ഗാനം UKKCA കൺവൻഷനിലെ സ്വാഗതഗാനമായി മാറുന്നു