Breaking news

UKKCA കൺവൻഷൻ വേദിയിൽ കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നവർക്ക് പേരു നൽകാൻ ഇനി രണ്ടു ദിവസങ്ങൾ കൂടി മാത്രം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PRO UKKCA

ജൂലൈ 6 ന് ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്റർ എന്ന എക്കാലത്തേയും വിശാലമായ കൺവൻഷൻ വേദിയുടെ പ്രൗഡിയിൽ രക്തം രക്തത്തെ തിരിച്ചറിയുന്ന കലർപ്പില്ലാത്ത സമുദായ സ്നേഹത്തിൻറെ അവകാശികൾ യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഗമത്തിനായി ഒത്തുചേരുകയാണ്. ദേശീയ കൺവൻഷന് മാറ്റുകൂട്ടാൻ ക്നാനായക്കാരെത്തേടി ക്നാനായക്കാരെത്തുന്ന ക്നാനായക്കാരുടെ കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാൻ യൂണിറ്റുകൾ കൾച്ചറൽ കമ്മറ്റിയ്ക്ക് പേരു നൽകേണ്ട അവസാന തിയതി മെയ് 31 ആണ്.

ആറായിരം പേർക്ക് ഇരിപ്പിടമൊരുക്കുന്ന, ആയിരങ്ങളെ സാക്ഷിയാക്കുന്ന അപൂർവ്വവേദിയുടെ അസുലഭ അവസരമാണ് കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നവർക്ക് ലഭിയ്ക്കുന്നത്. ആസ്വാദകർക്ക് അനുഭവമേകുന്ന ഉന്നതനിലവാരമുള്ള, വ്യത്യസ്തയാർന്ന കലാപരിപാടികളാണ് കൾച്ചറൽ കമ്മറ്റി പ്രതീക്ഷിയ്ക്കുന്നത്. യൂണിറ്റുകളിൽ നിന്നുള്ള group പരിപാടികളാണ് ക്ഷണിയ്ക്കുന്നത്. ലഭിയ്ക്കുന്ന എൻട്രികളിൽ നിന്നും വ്യത്യസ്തയുള്ള, ഉന്നത നിലവാരമുള്ള പരിപാടികൾ കൾച്ചറൽ കമ്മറ്റി തെരെത്തെടുക്കുന്നതാണ്.

സിനിമാറ്റിക്ക് ഡാൻസ്,ക്ലാസിക്കൽഡാൻസ്, മാർഗ്ഗം കളി, ക്നാനായ സമുദായവുമായി ബന്ധപ്പെട്ട സ്കിറ്റുകൾ,സമൂഹഗാനങ്ങൾ എന്നിവയുടെ എൻട്രികൾ നൽകാവുന്നതാണ്. അവതരിപ്പിയ്ക്കുന്ന പരിപാടികളുടെ ഒരു ഹ്യസ്വവിവരണവും, പരിപാടികൾ അവതരിപ്പിയ്ക്കുന്നവരുടെ പേരുകളും, യൂണിറ്റും ഉൾപ്പെടുത്തി ukkca345@gmail.com എന്ന e mail ലൂടെ May 31 ന് മുമ്പ് നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കൾച്ചറൽ കമ്മറ്റിക്ക് നേതൃത്വം നൽകുന്ന റോബിര മേക്കര(07843020249)
ഫിലിപ്പ് ജോസഫ്(07882435486) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം കൊച്ചാലുങ്കൽ കുരുവിള ചാക്കോ (79) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

Read Next

“റിജോയ്‌സ്‌ 2024” – മിഷൻ ലീഗ് സമ്മർ ക്യാമ്പ് ചിക്കാഗോയിൽ