Breaking news

UKKCA യുടെ ചിച്ചസ്റ്റർ യൂണിറ്റ് പ്രസിഡൻറ് സജി പണ്ടാരക്കണ്ടത്തിൻ്റെ തൂലികയിലെ വിരിഞ്ഞ ഗാനം UKKCA കൺവൻഷനിലെ സ്വാഗതഗാനമായി മാറുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PRO UKKCA

ക്നാനായ സമുദായത്തിൻറെ ഭാവി വാഗ്ദാനങ്ങൾ-സ്വവംശ നിഷ്ഠ പാലിച്ച്, പാരമ്പര്യങ്ങൾ പകർന്നേകി, ആകാശവും ഭൂമിയുമുള്ള നാൾ വരെ ക്നാനായ സമുദായം മഴവില്ലുപോലെ തിളങ്ങാൻ വെല്ലുവിളികളെ അതിജീവിയ്ക്കേണ്ടവർ-അവരാണ് ക്നാനായ യുവജനങ്ങൾ. UKKCA കൺവൻഷൻ വേദിയിൽ ക്നാനായ യുവജനങ്ങൾ അരങ്ങുകീഴടക്കുന്ന കാഴ്ച്ചയാണ് സ്വാഗതന്യത്തം. നൂറിലധികം ക്നാനായ യുവജനങ്ങളെ ഒരേ വേദിയിൽ അണിനിരത്തി,നൃത്തരൂപങ്ങളുടെ സങ്കലനത്തിലൂടെ പ്രേക്ഷകരുടെ മനസ്സുകളെ കീഴടക്കുന്ന സ്വാഗതനൃത്തം മനോഹരമാവുന്നത് അനുയോജ്യമായ വരികളിലൂടെയാണ്.
21 മത് UKKCA കൺവൻഷൻറെ സ്വാഗതഗാനം രചിച്ചത് സജി പണ്ടാരക്കണ്ടമാണ്. UKKCA യുടെ ചിച്ചസ്റ്റർ യൂണിറ്റ് പ്രസിഡൻറായ സജി മുമ്പ് പലവട്ടം ചിച്ചസ്റ്റർ യൂണിറ്റ് ഭാരവാഹി യായിരുന്നിട്ടുണ്ട് . UK യിൽ വരുന്നതിനുമുമ്പ് കോട്ടയം രൂപത യുടെ വിവിധ ഹൈസ്കൂളുകളിൽ ബയോളജിക്കൽ സയൻസ് അധ്യാപകനായിരുന്നു സജി പണ്ടാരക്കണ്ടം.

കവിതകൾ മാത്രമല്ല, നാടകങ്ങളും എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് സജി പണ്ടാരക്കണ്ടം. UKKCA കൺവൻഷൻ വേദിയിൽ ചിച്ചസ്റ്റർ യൂണിറ്റ് അവതരിപ്പിച്ച ബൈബിൾ നാടകത്തിലെ പ്രധാന കഥാപാത്രമായിരുന്നു സജി മാഷ്.ഭാര്യ ബിബി സജി ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് പള്ളി ഇടവകാംഗമാണ്.
“തനിമകൾ മറയാതെ ചാരുത ചോരാതെ ചരിതമായി ജനനിയിൽ വാഴുവോർ നാം”

Facebook Comments

knanayapathram

Read Previous

“റിജോയ്‌സ്‌ 2024” – മിഷൻ ലീഗ് സമ്മർ ക്യാമ്പ് ചിക്കാഗോയിൽ

Read Next

ഹേവാര്‍ഡ്‌സ് ഹീത്തിലെ ഇടയാഞ്ഞിലിയിൽ ജോജോ – സുനി ദമ്പതികള്‍ക്ക് ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികാശംസകള്‍