ഷോജോ തെക്കേവാലയിൽ( സെക്രട്ടറി കെ സി സി ഒ )
ഓഷ്യാനയിലെ ക്നാനായക്കാരെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷിയാനയുടെ (kcco )കൺവെൻഷൻ പൈതൃകം 2024 ഓഷ്യാനയിലെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ മെൽബണിൽ വച്ചു നടത്തപ്പെടുന്നു . ഒക്ടോബർ മാസം 4,5,6 തീയതികളിലായി മെൽബണിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്രേറ്റ് ഓഷ്യൻ റോഡിനു സമീപത്തുള്ള മന്ത്ര റിസോർട്ടാണ് ഓഷ്യാനയിലെ 15 ൽ പരം യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്നത് .കൺവെൻഷന്റെ വിജയത്തിനായി kcco പ്രസിഡന്റ് സജി കുന്നുംപുറം , സെക്രട്ടറി ഷോജോ ലൂക്കോസ് , കൺവെൻഷൻ ചെയർമാൻ തോമസ് സജീവ് കായിപ്പുറത് , കൺവെൻഷൻ സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകുന്ന സ്റ്റീയറിങ് കമ്മിറ്റി 101 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു ചിട്ടയായ പ്രവർത്തനം നടത്തിവരുന്നു . രെജിസ്ട്രേഷൻ ആരംഭിച്ചു ഒരാഴ്ച പിന്നിടുമ്പോൾ 50 ശതമാനത്തിലധികം സീറ്റുകൾ ബുക്കിംഗ് കഴിഞ്ഞതായി രെജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ടോണി കിഴക്കെക്കാലയിൽ അറിയിച്ചു. ഓസ്‌ട്രേലിയയിലെയും സിംഗപ്പൂരിലെയും ന്യൂസീലാൻഡിലെയും വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളെ കൂടാതെ മത ,സമുദായ , രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും കോൺവെൻഷനിൽ പങ്കെടുക്കുന്നുണ്ടന്നു കൺവെൻഷൻ ചെയർമാൻ തോമസ് സജീവ് കായിപ്പുറത് അറിയിച്ചു. യൂണിറ്റുകൾ തിരിഞ്ഞുള്ള കലാ കായിക മത്സരങ്ങൾ , വിനോദ പരിപാടികൾ , കൺവെൻഷൻ റാലി . പ്രബന്ധങ്ങൾ , പ്രമേയങ്ങൾ തുടങ്ങി നിരവധി വർണ്ണാഭങ്ങളായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത് . ഒക്ടോബർ 4 ആം തീയതി കൺവെൻഷൻ സെന്ററിന്റെ പ്രധാന കവാടമായ ക്നായി തോമ നഗറിൽ ആയിരക്കണക്കിന് പ്രതിനിധികളെ സാക്ഷിനിർത്തി kcco പ്രസിഡന്റ് സജി കുന്നുംപുറം പതാക ഉയർത്തുന്നതോടുകൂടി കൺവെൻഷൻ ഔദ്യോഗികമായി ആരംഭിക്കുകയായി . ഇനിയും ആരെങ്കിലും സീറ്റ് ബുക്ക് ചെയ്യുവാനുണ്ടങ്കിൽ എത്രയും വേഗം രജിസ്റ്റർ ചെയ്തു അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്നു കൺവെൻഷൻ സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ അറിയിച്ചു .