Breaking news

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു. ഇടവക ദൈവാലയത്തിൽ മെയ് 12 ഞായറാഴ്ച അർപ്പിക്കപ്പെട്ട നാല് വിശുദ്ധ കുർബ്ബാനകൾക്ക് ശേഷവും, അമ്മമാർക്ക് പൂക്കൾ നൽകുകയും അവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ആശീർവാദവും നൽകുകയും ചെയ്തു.  കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകരിൽ ഒരാളും, മോനിപ്പള്ളി ഇടവക വികാരിയുമായ ഫാ. മാത്യു ഏറ്റിയെപ്പള്ളിയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപെട്ട വിശുദ്ധ കുർബ്ബാനയെ തുടർന്നാണ് പ്രധാന ആഘോഷങ്ങൾ നടത്തപ്പെട്ടത്. ഓരോ ക്രൈസ്തവ കുടുംബത്തിലും അമ്മമാരുടെ പ്രാധാന്യത്തെക്കുറിച്ച്, വിശുദ്ധ ബൈബിളിൽ പരിശുദ്ധ അമ്മയെ പറ്റി പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് ഫാ. ഏറ്റിയെപ്പള്ളിൽ സന്ദേശം നൽകി. വികാരി ഫാ സിജു മുടക്കോടിയിൽ, സത്നാ രൂപതാ വൈദീകനും കോട്ടയം അതിരൂപതാംഗവുമായ ഡോ. ജോജി പുളിയംപള്ളിൽ, അസി. വികാരി ഫാ ജോഷി വലിയവീട്ടിൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

വി. കുർബ്ബാനയ്ക്ക് ശേഷം ഇടവകയുടെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തട്ടെ മദേഴ്‌സ് ഡേ ആഘോഷങ്ങളിൽ നിരവധി ആളുകൾ പങ്കെടുത്തു. കസേരകളിയും ക്വിസും അടക്കമുള്ള വിനോദപരിപാടികൾ വ്യത്യസ്തവും ആസ്വാദ്യകരവുമായ രീതിയിൽ നടത്തപ്പെട്ടു. ഈ വിനോദ പരിപാടികൾക്ക് പോൾസൺ കുളങ്ങര, സ്റ്റീഫൻ ചൊള്ളമ്പേൽ, സിബി കൈതക്കത്തൊട്ടിയിൽ, സാജു കണ്ണമ്പള്ളി, ബിനു പൂത്തുറയിൽ  എന്നിവർ നേതൃത്വം നൽകി. ടീൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ” അമ്മക്കൊരു സമ്മാനം ” എന്ന പരിപാടിയും മലബാർ കേറ്ററിങ്ങ് സ്പോൺസർ ചെയ്ത പായസ വിതരണവും ആഘോഷങ്ങൾക്ക് നിറവും സ്വാദും നൽകി.  വികാരി. ഫാ സിജു മുടക്കോടിയിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, ബിനു പൂത്തുറയിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Facebook Comments

knanayapathram

Read Previous

അഞ്ചാമത് ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷ്യാന (kcco) കൺവെൻഷൻ മെൽബണിൽ .

Read Next

ഹ്യൂസ്റ്റനിൽ  മദേഴ്‌സ്‌ഡേ സമുചിതമായി ആചരിച്ചു