Breaking news

ക്നാനായ റീജിയൻ പാസ്റ്ററൽ കൗൺസിൽ മീറ്റിംങ്ങ് മാർച്ച് 15 ന് ചിക്കാഗോയിൽ

ക്നാനായ കാത്തലിക് റീജിയണിലെ എല്ലാം ഇടവകയിൽ നിന്നും മിഷണിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും വൈദികരുടെയും സന്ന്യസ്തരുടെയും സംയുക്ത മീറ്റിങ്ങ് നടത്തപ്പെടുന്നു.മാർച്ച് 15 വെള്ളിയാഴ്ച 10.30 am മുതൽ ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയ ഹാളിൽ വെച്ച് നടത്തപ്പെടും. ക്നാനായ റീജിയണിലെ വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി തീരുമാനം എടുക്കുന്നതാണ്.ക്നാനായ റീജിയണിലെ ഏറെ പ്രാധാന്യം നിറഞ്ഞ പാസ്റ്ററൽ കൗൺസിൽ മീറ്റിംങ്ങിൽ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ.മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത പങ്കെടുക്കുന്നതാണ്.വിവിധ വിഷയാവതരണങ്ങൾ മീറ്റിംങ്ങിൽ നടത്തപ്പെടും.വിവിധ ഇടവകകളിൽ നിന്നും മിഷണിൽ നിന്നുമായി അമ്പത്പേർ മീറ്റിംങ്ങിൽ പങ്കെടുക്കും.ക്നാനായ റീജിയൺ വികാരി ജനറൽ ഫാ.തോമസ്സ് മുളവനാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Facebook Comments

knanayapathram

Read Previous

മിഷൻ ലീഗ് ചിക്കാഗോ ഫൊറോനാക്ക് നവ നേതൃതം

Read Next

” സ്വവംശ നിഷ്ഠയിൽ അടിയുന്നി, പാരമ്പര്യത്തിൽ വേരൂന്നി, ഒരേ മനസ്സോടെ മുന്നോട്ട്, ക്നാനായ ജനത” 21മത് UKKCA കൺവൻഷൻൻ്റെ ആപ്തവാക്യം. ആപ്തവാക്യ നിർമ്മിതിയിൽ വിജയിയായത് സ്വാൻസി യൂണിറ്റിലെ ബൈജു ജേക്കബ്ബ്