Breaking news

” സ്വവംശ നിഷ്ഠയിൽ അടിയുന്നി, പാരമ്പര്യത്തിൽ വേരൂന്നി, ഒരേ മനസ്സോടെ മുന്നോട്ട്, ക്നാനായ ജനത” 21മത് UKKCA കൺവൻഷൻൻ്റെ ആപ്തവാക്യം. ആപ്തവാക്യ നിർമ്മിതിയിൽ വിജയിയായത് സ്വാൻസി യൂണിറ്റിലെ ബൈജു ജേക്കബ്ബ്

മാത്യു പുളിക്കത്തൊട്ടിയിൽP

R0 UKKCA

UKKCA കൺവൻഷനുകളുടെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുത്തതും
ആപ്തവാക്യ രചനാ മത്സരത്തിലെ അവസാന വിജയിയെ, UKKCA യുടെ പരമോന്നത സമിതിയായ നാഷണൽ കൗൺസിൽ അംഗങ്ങൾ ഇതാദ്യമായി തെരെഞ്ഞെടുത്തുവെന്നതും ആപ്തവാക്യ മത്സരത്തിന് പത്തരമാറ്റേകുന്നു. UKKCA കൺവൻഷനെ ക്നാനായജനം ഹൃദയത്തിലേറ്റെടുത്തു കഴിഞ്ഞു എന്നതാണ് ആപ്തവാക്യ രചനാ മത്സരത്തിലെ ആവേശപൂർണ്ണമായ പങ്കാളിത്തം സൂചിപ്പിയ്ക്കുന്നത്. യൂണിറ്റുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക് അവസാനവിജയിയെ കണ്ടെത്താൻ അവസരമേകിയതിലൂടെ 21 മത് കൺവൻഷൻ ആപ്തവാക്യം ഏറെ ജനകീയമായ ആപ്തവാക്യമായി മാറുകയാണ്.

മത്സരത്തിന് ലഭിച്ച 76 ആപ്തവാക്യങ്ങളിൽ നിന്ന് അനുയോജ്യമായവ തെരെഞ്ഞെടുക്കാൻ മാത്രമായി മാർച്ച് 9 ന് കൊവൻട്രിയിൽ വച്ച് സെൻട്രൽ കമ്മറ്റികൂടുകയും 12 എണ്ണം തെരെഞ്ഞെടുക്കുകയും ചെയ്തു. സെൻടൽ കമ്മറ്റി തെരെഞ്ഞെടുത്ത 12 എണ്ണത്തിൽ നിന്ന് ഏറ്റവും നല്ലത് തെരഞ്ഞെടുക്കാൻ നാഷണൽ കൗൺസിൽ അംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.
വിജയിയായ ബൈജു ജേക്കബ്ബ്, കൂടല്ലൂർ പള്ളി ഇsവകയിലെ പള്ളിപ്പറമ്പേൽ കുടുംബാംഗമാണ്.

UKKCA കൺവൻഷനുകളിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയിൽ ഇനി ബൈജു ജേക്കബ്ബിൻറെ ആപ്ത വാക്യമായ ” സ്വവംശ നിഷ്ഠയിൽ അടിയൂന്നി, പാരമ്പര്യത്തിൽ വേരുന്നി ഒരേ മനസ്സോടെ മുന്നോട്ട് ക്നാനായ ജനത” അലയടിക്കും.കൺവൻഷൻ പോസ്റ്ററുകളിൽ ആപ്തവാക്യം തിളങ്ങും. സമുദായ റാലിയിൽ 51 യൂണിറ്റുകളും ആപ്തവാക്യം ഉയരത്തിപ്പിടിയ്ക്കും. ആപ്തവാക്യത്തിനനുസൃതമായി സ്വാഗതഗാനം രചിക്കപ്പെടും . സ്വാഗതഗാനത്തിനൊത്ത് ക്നാനായ യുവജനങ്ങൾ നൃത്തം ചവിട്ടും.

Facebook Comments

knanayapathram

Read Previous

ക്നാനായ റീജിയൻ പാസ്റ്ററൽ കൗൺസിൽ മീറ്റിംങ്ങ് മാർച്ച് 15 ന് ചിക്കാഗോയിൽ

Read Next

ആവേശമായിമാറിയ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ