‘നല്ല നാളേയ്ക്കായ് സുസ്ഥിര വികസനം ‘എന്ന വിഷയത്തിൽ 2024 മാർച്ച് 5,6 തീയതികളിൽ ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് Queasitio 24ന്റെ ഉദ്ഘാടനം ശ്രീ ശ്യാംചന്ദ് സി. IFS നിർവഹിച്ചു. സുസ്ഥിര വികസനം എന്ന ആശയത്തിന്റെ അന്താരാഷ്ട്ര മാനത്തെ കുറിച്ചും അന്തർദേശീയ നയങ്ങളുടെ ചാലക ശക്തിയായി മാറേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഡോ. മുഹമ്മദ് ഹാത്ത ( കുസാറ്റ് ) മുഖ്യപ്രഭാഷണത്തിലൂടെ വിഷയാവതരണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. സ്റ്റീഫൻ മാത്യു അധ്യക്ഷനായ സമ്മേളനത്തിൽ കോളേജ് ബർസാർ ഫാ. ജിൻസ് നെല്ലിക്കാട്ടിൽ ആമുഖപ്രഭാഷണം നടത്തി. Quaesitio 24 കോർഡിനേറ്റർ ഡോ. തോമസ് കെ. സി. സ്വാഗതവും റിസർച്ച് സെൽ കൺവീനർ ഡോ. ജിഷ ജോർജ് കൃതജ്ഞതയും അർപ്പിച്ചു. കോൺഫറൻസിൽ ഓഫ്‌ലൈൻ/ ഓൺലൈൻ മാർഗത്തിലൂടെ ക്ഷണിക്കപ്പെട്ട പ്രഭാഷകരായ ഡോ. രാജേഷ് കെനോത് (കുഫോസ്), ഡോ. ജോസ് ചാത്തുകുളം, ശ്രീമതി. ഷെറിൻ തണ്ടുപാ റക്കൽ (ന്യൂ ഡൽഹി), ഡോ. നൈക് ദത്താനി (കാനഡ), ഡോ. ഗബ്രിയേൽ സൈമൺ തട്ടിൽ (കേരള സർവകലാശാല), ഡോ. എബി സി. പൗലോസ് (ചെക്ക് റിപ്പബ്ലിക് ), ഡോ. എമിൽഡാ ജോസഫൈൻ (ഉസ്ബെക്കിസ്താൻ)തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രഭാഷണങ്ങൾ നടത്തും. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ. സി. ആർ. നീലകണ്ഠൻ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. എഴുപതിൽ അധികം പേപ്പറുകൾ ഈ കോൺഫറൻസിൽ അവതരിപ്പിക്കപ്പെടും. പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവ പിയർ റിവ്യൂഡ് ജേർണലായ ‘ഓറിയോളിൽ’ പ്രസിദ്ധീകരിക്കുന്നതാണ്.