Breaking news

ഡോ. ബിജു കൈപ്പാറേടൻ രാഷ്ട്രീയലോക് ജനതാദൾ സംസ്ഥാന പ്രസിഡന്‍റ്

ഡോ. ബിജു കൈപ്പാറേടൻ രാഷ്ട്രീയലോക് ജനതാദൾ സംസ്ഥാന പ്രസിഡന്‍റ്. ദേശീയ ജനറൽ സെക്രട്ടറിയുടെ ചുമതല തുടരും. പാർട്ടിയുടെ ഔദ്യോഗിക നാമം ഇനി മുതൽ R L M.

തിരുവനന്തപുരം: രാഷ്ട്രീയ ലോക് ജനതാ ദൾ (RLJD) സംസ്ഥാന പ്രസിഡന്റായി ഡോ. ബിജു കൈപ്പാറേടനെ പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി പാർട്ടി വ്യക്താവ് മാധവ് ആനന്ദ് വാർത്താ കുറിപ്പിൽ അറിയിച്ചു.

നിലവിൽ ആന്ധ്രാ, തെലുങ്കാനാ, തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കൈപ്പാറേടൻ ആ ചുമതല തുടർന്നും നിർവഹിക്കുമെന്ന് മാധവ് ആനന്ദ് അറിയിച്ചു.

ഇലക്ഷൻ കമ്മീഷനു മുമ്പാകെ പാർട്ടി നൽകിയ അപ്പീലിൻമേൽ അനുകൂല തീരുമാനം ഉണ്ടായതിനാൽ ഫെബ്രുവരി 17 മുതൽ പാർട്ടി ആവിശ്യപ്പെട്ട *രാഷ്ട്രീയ ലോക് മോർച്ച – RLM* എന്ന പേര് ഉപയോഗിക്കാൻ പാർട്ടിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

അതിനാൽ ഇനിമുതൽ പാർട്ടി ഔദ്യോഗികമായി രാഷ്ട്രീയ ലോക് മോർച്ച (RLM) എന്നായിരിക്കും അറിയപ്പെടുകയെന്ന് മാധവ് ആനന്ദ് വ്യക്തമാക്കി.

Facebook Comments

knanayapathram

Read Previous

UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ

Read Next

മലയോര മേഖലയിലെ വന്യജീവി ആക്രമണം സർക്കാർ നിസ്സംഗത വെടിയണം.