Breaking news

UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ

UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ .

മാത്യു പുളിക്കത്തൊട്ടിയിൽ PR0.

UKKCA ഒരുമയുടെ മക്കളെ ഒരു കുടക്കീഴിൽ ഒരുമിച്ച് നിർത്തുന്ന, തലമുറകൾ കഴിഞ്ഞാലും സ്വവംശ വിവാഹ നിഷ്ഠയിൽ പുലരുന്ന തനിമയുടെ മക്കൾ തലയുയർത്തി നിൽക്കാൻ വേണ്ടി രുപികൃതമായ, പരമോന്നത സമിതിയിലേക്ക് കൂടാര യോഗങ്ങളിലെ ഭൂരിപക്ഷം ആൾക്കാർ തെരെഞ്ഞെടുക്കുന്നവർ മാത്രം കടന്നുചെല്ലുന്ന ജനാധിപത്യത്തിന്റെ ചാരുതയുള്ള, പ്രവാസിനാട്ടിലെ ക്നാനായക്കാരന്റെ ചങ്കും ചങ്കിടിപ്പുമായ സംഘടനയായ UKKCA യിൽ ആറ് പുതു യൂണിറ്റുകളുടെ പുതു നാമ്പുകൾ പൊട്ടിവിരിയുകയാണ്. തളർച്ചയറിയാതെ വളർച്ചയുടെ കഥകൾ മാത്രം പറയാനുള്ള ആഗോള ക്നാനായ സമൂഹത്തിന്റെ അഭിമാനമായ സംഘടനയ്ക്ക് ഇത് അഭിമാന മുഹുർത്തം. പുതിയ യൂണിറ്റുകക്കായി അപേക്ഷ നൽകിയവയിൽ നിന്നും ആറ് യൂണിറ്റുകൾക്ക് രൂപീകരണത്തിനുള്ള അനുമതി ലഭിച്ചിരിയ്ക്കുകയാണ്. നിലവിലെ 51 യൂണിറ്റുകൾ ഇനി 57 യൂണിറ്റുകളാവും. നാഷണൽ കൗൺസിലിലേയ്ക്ക് പുതിയ 12 അംഗങ്ങൾ കൂടി. വെസ്റ്റേൺ സൂപ്പർമെയർ, മിൽറ്റൺ കെയിൻസ്,കെന്റൽ,സ്കാൻബറോ,ഹാരോഗേറ്റ്, പ്ലെമൗത്ത് എന്നിവയാണ് പുതിയ യൂണിറ്റുകൾ. വിജയഗാഥകളുടെ സമ്യദ്ധമായ ഭൂതകാലകുളിരിൽ, സമ്യദ്ധിയുടെ വളക്കൂറുള്ള മണ്ണിലെ ഏറ്റവും തിളക്കമുള്ള പുതുനാമ്പുകൾ മഹത്തായ പ്രസ്ഥാനത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെടുക്കുയാണ്. കർത്താവ് അബ്രാമിനോട് അരുളിച്ചെയ്തതുപോലെ “നിന്റെ ദേശത്തേയും പിതൃഭവനത്തെയും ബന്ധുക്കളെയും വിട്ട് ഞാൻ കാണിച്ചുതരുന്ന സ്ഥലത്തേയ്ക്ക് പോവുക നിന്നെ ഞാൻ വലിയാരു ജനതയാക്കും,നിന്നെ ഞാൻ അനുഗ്രഹിയ്ക്കും, നിന്നെ ഞാൻ മഹത്തരമാക്കും. നി ഒരു അനുഗ്രഹമായിരിക്കും.”എന്ന വാക്കുകൾ പോലെ പ്രവാചകൻമാരിലുടെ, ന്യായാധിപൻമാരിലൂടെ, രാജാക്കൻമാരിലൂടെ കടന്നുവന്ന അനുഗ്രഹിയ്ക്കപ്പെട്ട ജനത്തിന്റെ വളർച്ചയ്ക്ക് മറ്റു കുട്ടാൻ പുതിയ യൂണിറ്റുകൾക്കാവട്ടെ.

Facebook Comments

knanayapathram

Read Previous

സ്മാര്‍ട്ട് സംഗമം സംഘടിപ്പിച്ചു

Read Next

ഡോ. ബിജു കൈപ്പാറേടൻ രാഷ്ട്രീയലോക് ജനതാദൾ സംസ്ഥാന പ്രസിഡന്‍റ്