Breaking news

സ്മാര്‍ട്ട് സംഗമം സംഘടിപ്പിച്ചു

കോട്ടയം: 5, 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ലൈഫ് സ്‌കില്ലുകളെക്കുറിച്ച് നടത്തപ്പെട്ട സെമിനാറിന് കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം റിസോഴ്‌സ് പേഴ്‌സണ്‍ സജോ ജോയി നേതൃത്വം നല്‍കി. പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള ക്രാഫ്റ്റ്, ഫ്‌ളവര്‍ നിര്‍മ്മാണ പരിശീലനവും നടത്തപ്പെട്ടു. പരിശീലനത്തിന് മാസ്റ്റര്‍ ട്രെയിനര്‍ ഷൈബി തോമസ് നേതൃത്വം നല്‍കി. കൂടാതെ ചൈതന്യ പാര്‍ക്ക്, കാര്‍ഷിക മ്യൂസിയം, ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍, കാര്‍ഷിക നേഴ്‌സറി എന്നിവ സന്ദര്‍ശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് കിടങ്ങൂര്‍ മേഖലയുടെ പങ്കാളിത്തത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.

Facebook Comments

knanayapathram

Read Previous

UKKCA 21മത് കൺവൻഷന്റെ ആപ്തവാക്യം നൽകാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം

Read Next

UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ