വന്യജീവി അക്രമണത്താൽ കഷ്ടത അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ പ്രതിക്ഷേത പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്നാനായ കത്തോലിക്ക കോൺഗ്രസ് കടുത്തുരുത്തി ഫൊറോന KCC യുടെ നേതൃത്വത്തിൽ KCWA , KCYL സംയുക്തമായി കടുത്തുരുത്തി ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കടുത്തുരുത്തി ഫൊറോന വികാരി ഫാദർ എബ്രഹാം പറമ്പിട്ട് ഉദ്ഘാടനം ചെയ്ത പ്രതിഷേധ കൂട്ടായ്മയിൽ കെസിസി പ്രസിഡണ്ട് എബ്രഹാം കുരീക്കോട്ടിൽ അതിരൂപത ജോയിൻ സെക്രട്ടറി എംസി കുര്യാക്കോസ് കെസി ഡബ്ലിയു പ്രസിഡണ്ട് ആനി ടീച്ചർ കെസിസി ഫൊറോന സെക്രട്ടറി ജോർജുകുട്ടി വലിയവീട്ടിൽ കെസിവൈഎൽ ഫോറോന പ്രസിഡണ്ട് അരുൺ സണ്ണി എന്നിവർ പ്രസംഗിച്ചു ഫാദർ ഷാജി മുകളേൽ കെസിസി കെ സി ഡബ്ല്യു കെസിവൈൽ യൂണിറ്റ് ഭാരവാഹികൾ അടക്കം 150ലധികം ആളുകൾ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങൾക്ക് സ്വാശ്വത പരിഹാരം കണ്ടെത്തുന്നത് വരെ പ്രതിഷേധ പരിപാടികൾ തുടരാൻ യോഗം തീരുമാനിച്ചു