Breaking news

കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2024 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റെടുത്തു. മുൻ പ്രസിഡൻറ് സെമി ജോൺ ചവറാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വരണാധികാരി ശ്രീ റെജി അഴകേടം ഭരണ കൈമാറ്റത്തിന് നേത്യത്വം നല്കി. ജനറൽ സെക്രട്ടറി ബൈജു തോമസ് സ്വാഗതം ആശംസിച്ചു. മൂന്നുവർഷത്തെ സുത്യർഹമായ സേവനത്തിനു ശേഷം ഉപദേശക സമിതി സ്ഥാനത്തുനിന്നും വിരമിച്ച റെനി എബ്രഹാമിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

നിയുക്ത പ്രസിഡണ്ട് സുജിത്ത് ജോർജ് നാല്ലൊന്നുംപടവിൽ സെമി ചവറാട്ട് പതാക കൈമാറി. ജനറൽ സെക്രട്ടറി ബൈജു തോമസ് , ട്രഷറർ തോംസൺ ജോസ്, FSS കൺവീനർ ജോസ് എബ്രഹാം എന്നിവർ യഥാക്രമം റിപ്പോർട്ട് ബുക്ക്, കണക്ക് ബുക്ക്, FSS കണക്ക് തുടങ്ങിയവ 2024 ഭരണസമിതിക്ക് കൈമാറി.

പുതിയ ഭരണ സമിതി ഭാരവാഹികളായ സുജിത്ത് ജോർജ് നാല്ലൊന്നുംപടവിൽ, ജന. സെക്രട്ടറി ഡോണ തോമസ് തയിൽ , ട്രഷറർ ഷിജോ ജോസഫ് തൂനാട്ട് എന്നിവർ സംസരിച്ചു.

Facebook Comments

knanayapathram

Read Previous

ചാമക്കാല ഐത്തിൽ പരേതനായ കുര്യൻ്റെ ഭാര്യ ഏലിയാമ്മ കുര്യൻ ഐത്തിൽ (87) നിര്യാതയായി

Read Next

ഞീഴൂർ കാഞ്ഞിരംപാറയിൽ കെ.യു. മാത്യു (മലയിൽ മത്തച്ചൻ – 80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE