Breaking news

ജോമി ജോസ് കൈപ്പാറേട്ട്-ന്റെ “HEAVEN” ഷോർട് മൂവി ASIAN INTERNATIONAL FILM FESTIVAL AWARD 2024 കരസ്ഥമാക്കി

ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത *HEAVEN* എന്ന ഷോർട് മൂവി ASIAN TALENT INTERNATIONAL FILM FESTIVAL-ൽ *BEST SOCIAL AWARENESS FILM വിഭാഗത്തിൽ മികച്ച ഹൃസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നും 955-ന് മുകളിൽ എൻട്രികളിൽ നിന്നുമാണ് *ഹെവൻ* ഷോർട് മൂവി അവാർഡിന് അർഹമായത്. 2024 ഫെബ്രുവരി 18-ന് മുംബയിൽ വെച്ചാണ് അവാർഡ് ഏറ്റുവാങ്ങുന്നത്.

നിരവധി ഹൃസ്വചിത്രങ്ങൾ കഥയെഴുതി സംവിധാനം ചെയ്യുകയും ഫിലിം ഫെസ്ടിവലുകളിൽ അവാർഡുകൾ നേടുകയും ചെയ്ത ജോമി ജോസ് കൈപ്പാറേട്ട്-ന്റെ ഏറ്റവും പുതിയ ഷോർട് മൂവിയാണ് ഹെവൻ. രണ്ടാഴ്ചകൊണ്ട് ഒരു ലക്ഷത്തിൽ കൂടുതൽ ആളുകളാണ് EALURE MEDIA എന്ന യൂട്യൂബ് ചാനലിലൂടെ ഈ ഹൃസ്വചിത്രം കണ്ടിരുന്നത്. ചിത്രത്തിലെ “നിന്നോടകലുമ്പോൾ” എന്ന വീഡിയോ ഗാനം ഇതിനോടകം യൂട്യൂബിൽ വയറലായി കഴിഞ്ഞു.
*വിദേശത്തു താമസിക്കുന്ന മക്കളും നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന അവരുടെ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ട ഷോർട് മൂവി*…
*ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ മക്കൾ പ്രവാസിയാകേണ്ടി വരുമ്പോൾ ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ ജീവിതവും മക്കളുടെ മാനസികാവസ്ഥയും യഥാർത്ഥത്തിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെടുത്തികൊണ്ട് തയ്യാറാക്കിയ ഹൃസ്വചിത്രമാണ് ഹെവൻ.*
സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയായ ഐശ്വര്യ രാജീവ്, സിനിമ താരങ്ങളായ ജെയിൻ കെ പോൾ, എൽദോ രാജു, സ്റ്റീഫൻ ചെട്ടിക്കൻ എന്നിവരോടൊപ്പം റോബിൻ സ്റ്റീഫൻ പുത്തൻമാനത്ത്, ജോസ് കൈപ്പാറേട്ട്, മോളി പയസ്, രാജീവ് വി. ആർ സ്വരാജ് സോമൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. നഴ്സിംഗ് ആണ് പ്രൊഫഷനെങ്കിലും ജോമിയുടെ സംവിധാനമികവിൽ പിറന്ന നിരവധി ഹൃസ്വചിത്രങ്ങൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
• കൊച്ചിൻ ഇന്റർനാഷണൽ ഷോർട് ഫിലിം അവാർഡ്
• ഇന്ത്യൻ ഇന്റർനാഷണൽ ഷോർട് ഫിലിം അവാർഡ്
• കെസിവൈഎം ജനപ്രിയ ഷോർട് ഫിലിം പുരസ്‌കാരം
• ഐഎച്ച്എൻഎ ഓസ്ട്രേലിയ 2023 അവാർഡ്
• ഇന്ത്യൻ ഫിലിം ഹൗസിന്റെ 2023ലെ മികച്ച സംവിധായകനും കഥയ്ക്കുമുള്ള അവാർഡ്
തുടങ്ങിയ പുരസ്‌കാരങ്ങൾ ഇതിനോടകം ജോമി ജോസ് കൈപ്പാറേട്ട് നേടിയിട്ടുണ്ട്.
യൂട്യൂബിൽ ഇതിനോടകം ശ്രദ്ധേയമായിരിക്കുന്ന “നിന്നോടകലുമ്പോൾ” എന്ന ഗാനം രചിച്ചിരിക്കുന്നത് ടെസ്സ ഡേവിസാണ്. ഐഡിയ സ്റ്റാർ സിംഗർ സീസൺ 6-ലെ ഫൈനലിസ്റ്റായിരുന്ന നന്ദുകിഷോർ ബാബുവാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജോയൽ വി ജോയി ആണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്.
എളൂർ മീഡിയായുടെ ബാനറിൽ സ്റ്റഡി സ്പാരോ ഗ്ലോബൽ എഡ്യൂക്കേഷന്റെ സഹകരണത്തോടെ റോബിൻ സ്റ്റീഫൻ പുത്തൻമാനത്ത്, ജോൺ മുളയങ്കൽ & അജോ മാനംമൂട്ടിൽ എന്നിവർ ചേർന്നാണ് ഹെവൻ നിർമിച്ചിരിക്കുന്നത്. ബ്ലെസ്സൺ ചാക്കോ മുപ്രാപ്പള്ളിൽ & സ്റ്റീഫൻ ജോസ് തേക്കിലക്കാട്ട് എന്നിവരാണ് ലൈൻ പ്രൊഡ്യൂസഴ്സ്. ക്യാമറ & എഡിറ്റിംഗ് – സോബി എഡിറ്റ്ലൈൻ
ആശയം – ആൽബിൻ നടുവീട്ടിൽ, മ്യൂസിക് – അനിറ്റ് ജോയി, ഡബ്ബിങ് – ഗീതം ഡിജിറ്റൽ സ്റ്റുഡിയോ, ബിബീ ഓഡിയോ ലാബ്, ഡിഡിഎം സ്റ്റുഡിയോ, എഫക്ട്സ് & മാസ്റ്ററിങ് – മണികണ്ഠൻ S, സഹസംവിധായകർ – സ്വരാജ് സോമൻ & ജോബിൻ നീജോസ്, ആർട്ട് – ആൽബിൻ കെ സജി, ജെറിൻ ജോസ് & അജോഷ് കെ ടോം, മേക്കപ്പ് – അരുൺ വെള്ളിക്കോത്ത്, ഹെലികാം – അജിത് വി ആർ, പിആർഒ – സ്റ്റീഫൻ ചെട്ടിക്കൻ.
ജോമി ജോസ് കൈപ്പാറേട്ട്- ന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു.

Facebook Comments

knanayapathram

Read Previous

നീറിക്കാട് (റാണിപുരം) അറയ്ക്കപറമ്പില്‍ മത്തായി (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചാമക്കാല പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യോഹന്നാന്‍ ഏവന്‍ഗേലീസ്തയുടെ തിരുനാള്‍ 2024 ജനുവരി 3 മുതല്‍ 14 വരെ.തിരുനാൾ തൽസമയം ക്നാനായ പത്രത്തിൽ