Breaking news

ചാമക്കാല പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യോഹന്നാന്‍ ഏവന്‍ഗേലീസ്തയുടെ തിരുനാള്‍ 2024 ജനുവരി 3 മുതല്‍ 14 വരെ.തിരുനാൾ തൽസമയം ക്നാനായ പത്രത്തിൽ

ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ മദ്ധ്യസ്ഥനും, സ്‌നേഹത്തിന്റെ അപ്പോസ്തലനും, ഈശോയുടെ ശ്രേഷ്ഠ ശിഷ്യനുമായ വി. യോഹന്നാന്‍ ശ്ലീഹായുടെ പ്രധാന തിരുനാള്‍ 2024 ജനുവരി 3 മുതല്‍ 14 വരെ തീയതികളില്‍ ആഘോഷിക്കുകയാണ്. തിരുനാളിന് ഒരുക്കമായി 2024 ജനുവരി 3 മുതല്‍ വി. കുര്‍ബാനയും 9 ദിവസത്തെ നൊവേനയും നടന്നു.

നാളെ മുതൽ നടക്കുന്ന പ്രധാന പരിപാടികൾ

12.01.24 വെള്ളി
6.45 am കൊടിയേറ്റ് (വികാരി), 7 am പൂര്‍വ്വിക സ്മരണ (മരിച്ചവര്‍ക്കുവേണ്ടിയുള്ള പാട്ടുകുര്‍ബ്ബാന) സെമിത്തേരി സന്ദര്‍ശനം ഫാ. ജോസ് ചിറയില്‍ പുത്തന്‍പുരയില്‍ (ആസ്‌ട്രേലിയ).

6 pm ലദീഞ്ഞ് (മാത്തൂര്‍ കുരിശുപള്ളിയില്‍), ജപമാല പ്രദക്ഷിണം പള്ളിയിലേക്ക്.

6.15 pm ലദീഞ്ഞ് (പാറപ്പുറം കുരിശുപള്ളിയില്‍), ജപമാല പ്രദക്ഷിണം പള്ളിയിലേക്ക്.

7.30 pm ജപമാല പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്നു. വേസ്പര ഫാ. ജയിംസ് പൊങ്ങാനിയില്‍ (അറുന്നൂറ്റിമംഗലം പള്ളി വികാരി).

8.pm നാടകം.

 

13 ശനി

7 am ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബ്ബാന ഫാ. എബ്രഹാം കളരിക്കല്‍ (വികാര്‍ ഡാളസ് യു.എസ്.എ.),

6 pm:  ലദീഞ്ഞ് (പള്ളിയില്‍) ഫാ. സിറിയക് ഓട്ടപ്പള്ളിയില്‍ (മൈനര്‍ സെമിനാരി SH മൗണ്ട്), പ്രദക്ഷിണം കിഴക്കേ കുരിശു പള്ളിയിലേക്ക്.

7.30 pm:  ലദീഞ്ഞ് (കുരിശുപള്ളിയില്‍) ഫാ. ബൈജു എടാട്ട് (കല്ലറ പുത്തന്‍പള്ളി വികാരി) പ്രദക്ഷിണം പള്ളിയിലേക്ക്.

9 pm:  തിരുനാള്‍ സന്ദേശം ഡീക്കന്‍ ലൂക്കാ ജോണ്‍ തെക്കേമഠത്തിപ്പറമ്പില്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വ്വാദം ഫാ. സാബു മാലിത്തുരുത്തേല്‍ (കൈപ്പുഴ ഫൊറോന പള്ളി വികാരി).

14 ഞായര്‍

7 am ലദീഞ്ഞ്, വി. കുര്‍ബാന, 10 am തിരുനാള്‍ റാസ മുഖ്യകാര്‍മ്മികന്‍ ഫാ. ജിനു മാന്തിയില്‍ OFM (CPA) (തെള്ളകം കപ്പൂച്ചിന്‍ ആശ്രമം). സഹകാര്‍മ്മികര്‍ : ഫാ. സിറിയക്ക് ഓട്ടപ്പള്ളില്‍ ഫാ. ജോസ് ചിറയില്‍ പുത്തന്‍പുരയില്‍, ഫാ. അബ്രഹാം കളരിക്കല്‍, ഫാ. തോമസ് ഞരളയ്ക്കാട്ടുതുരുത്തിയില്‍, തിരുനാള്‍ സന്ദേശം : ഫാ. മാത്യു കുഴിപ്പള്ളില്‍ (കുമരകം പള്ളി വികാരി), തിരുനാള്‍ പ്രദക്ഷിണം പരി. കുര്‍ബ്ബാനയുടെ ആശീര്‍വ്വാദം ഫാ. സുനില്‍ പെരുമാനൂര്‍ (ചൈതന്യ ഡയറക്ടര്‍ തെള്ളകം) 7 pm നാടകം.

തിരുനാൾ ആഘോഷങ്ങളിലേക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി റവ. ഫാ. ജോസ് കുറുപ്പന്തറയില്‍.കൈക്കാരന്മാര്‍ ബിനുചിറക്കാലായില്‍, ഇ.റ്റി. ജോണ്‍ എളമ്പാശ്ശേരില്‍. പ്രസുദേന്തി എത്സമ്മ & ഏലിയാസ് കടവില്‍ എന്നിവർ ക്നാനായ പത്രത്തെ അറിയിച്ചു.

പ്രധാന തിരുനാൾ ദിവസങ്ങളായ വെള്ളി ശനി ഞായർ ദിവസങ്ങളിലെ തിരുനാൾ തൽസമയം ക്നാനായ പത്രത്തിന്റെ ഫേസ്ബുക്ക് പേജിലും യൂടുബിലും ഉണ്ടായിരിക്കുന്നതാണ്

 

 

Facebook Comments

knanayapathram

Read Previous

ജോമി ജോസ് കൈപ്പാറേട്ട്-ന്റെ “HEAVEN” ഷോർട് മൂവി ASIAN INTERNATIONAL FILM FESTIVAL AWARD 2024 കരസ്ഥമാക്കി

Read Next

കീഴൂര്‍ മണിത്തൊട്ടിയില്‍ ജേക്കബ് ലൂക്കോസ് (65) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE