Breaking news

കുഞ്ഞിപ്പെതങ്ങൾ അനുഗ്രഹീതമാക്കിയ ചിക്കാഗോയിലെ ക്രിസ്തുമസ്സ്

തിരുഹൃദയം കനിഞ്ഞ് നൽകുന്ന പുതിയ ദൈവാലയത്തിലേക്ക് നീങ്ങാൻ ഒരുങ്ങുന്ന ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ ഈ വർഷത്തെ ക്രിസ്തുമസ്സ്  വേറിട്ട അനുഭവമായിരുന്നു. ജീവിതത്തിൽ ആദ്യമായി ക്രിസ്തുമസ്സ് ആഘോഷിക്കുന്ന പത്ത് കുഞ്ഞിപ്പൈതങ്ങളെ ഇടവക ജനം പ്രത്യേകം ആദരിച്ചു. വികാരി ഫാ.തോമസ്സ് മുളവനാൽ കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി. എലീസ താന്നിക്കുഴിപ്പിൽ , ഇവാന തകിടിയേൽ, സാറ മൂക്കേട്ട്, ഇതൻ കുന്നുംപുറത്ത്, എവലിൻ പറക്കാട്ട്, അവ അയിക്കരപറമ്പിൽ, ലിയാ ചെരുവിൽ, മറിയം നെടുന്തുരുത്തിൽ, അരോൾ പുള്ളോർക്കുന്നേൽ, ജോന മുത്തോലം എന്നീ കുഞ്ഞിപ്പൈതങ്ങൾ പ്രത്യേകം ആദരിക്കപ്പെട്ടു

Facebook Comments

Read Previous

ക്‌നാനായ റീജിയണില്‍ തിരുബാല സഖ്യം ക്രിസ്‌തുമസ്‌ കൂടിവരവ് സംഘടിപ്പിച്ചു

Read Next

ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ ക്രിസ്തുമസ് പ്രൗഢഗംഭീരമായി ആഘോഷിച്ചു