

ചിക്കാഗോ: ക്‌നാനായ കാത്തലിക് റീജിയണിലെ തിരുബാല സഖ്യത്തിന്റെ നേതൃത്വത്തിൽ ഓൺലൈനിലൂടെ ക്രിസ്‌തുമസ് കൂടിവരവ് സംഘടിപ്പിച്ചു. വിസിറ്റേഷൻ സഭാംഗമായ സിസ്റ്റർ അലീസാ എസ്.വി.എം. പരിപാടികൾക്ക് നേതൃത്വം നൽകി. തിരുബാല സഖ്യം ക്‌നാനായ റീജിയണല്‍ ഡയറക്‌ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ സ്വാഗതവും റീജിയണല്‍ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളില്‍ നന്ദിയും പറഞ്ഞു. ക്‌നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള തിരുബാല സഖ്യം കുട്ടികൾ പരിപാടികളിൽ പങ്കുചേർന്നു.
Facebook Comments