Breaking news

ബാംഗളൂരിലെ തെരുവിന്റെ മക്കൾക്ക്‌ സ്വാന്തനഹസ്തവുമായി ക്നാനായ കാത്തലിക് അസോസിയേഷൻ

ബാംഗ്ലൂർ : ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷന്റെ (BKCA) സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നിരാലംബരായ തെരുവോരങ്ങളിലും, ചേരികളിലും കഴിയുന്ന നൂറ്റിഅൻപതോളം കുടുംബങ്ങൾക്ക് തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളിവസ്ത്രങ്ങൾ നൽകി. ജാതിമതവ്യത്യാസമില്ലാതെ പൊതുസമുഹത്തിന്റെ നന്മക്കായി BKCA യുടെ നേതൃത്വത്തിൽ ആരംഭം കുറിച്ച കാരുണ്യപ്രവർത്തനങ്ങളുടെ തുടക്കം
ഡിസംബർ 23ാം തിയതി ശനിയാഴ്ച്ച 3 P M ന് T.C. പാളയ ഡോൺബോസ്‌കോ കോളേജ് അംഗണത്തിൽവെച്ചു നടത്തപ്പെട്ടു. ഭാരതത്തിലെ രക്തദാന മേഖലയിൽ വിപ്ലവം സൃഷ്ട്ടിച്ച
ഡോ. അൽഫോൻസ് കുര്യൻ കാമിച്ചേരിൽ മുഖ്യഅതിഥിയായിരുന്നു. BKCA പ്രസിഡന്റ്
കേണൽ സി.എം. ബേബി ചൂരവേലികുടിലിൽ,
സെക്രട്ടറി ജോൺ തോമസ് ഈന്തനാംകുഴിയിൽ,
ജോയിൻസെക്രട്ടറി ജെയ്‌മോൻ മാത്യു മുളകനാൽ,
കോഓർഡിനേറ്റർ സിന്നി ജോൺ മണയത്ര, സലേഷ്യൻ സമൂഹാംഗങ്ങളായ വൈദീകർ, BKCA എക്സിക്യുട്ടീവ്  അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് ന്വേതൃത്വം നൽകി.
ഡിസംബർ 31-ന് ബാംഗ്ലൂരിന്റ വിവിധ ഭാഗങ്ങളിലെ ചേരികളിൽതാമസിക്കുന്നവർക്ക് അവരവരുടെ താമസസ്ഥലത്തുപോയി BKCA അംഗങ്ങൾ കമ്പിളിവസ്ത്രങ്ങൾ വിതരണം ചെയ്യുന്നതാണ് . തുടർന്നും അശരണർക്കും, ആലംബഹീനർക്കും ഉപകാരപ്രദമായ വിവിധയിനം കാരുണ്യ പ്രവർത്തനത്തനങ്ങൾ ചെയ്യുന്നതിന് BKCA പദ്ധതി ആവിഷ്കരിചിട്ടുണ്ട്.

Facebook Comments

Read Previous

പുന്നത്തുറ കണിയാലിൽ (തെക്കനാട്ടുപീടികയിൽ) മറിയാമ്മ ഉലഹന്നാൻ (100 ) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനവും ഉല്ലാസവും കൗതുകവും പകര്‍ന്നുകൊണ്ട് ചൈതന്യ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു