കോട്ടയം: മുതിർന്ന അഭിഭാഷകനും ക്നാനായ കത്തോലിക്കാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയുമായ അഡ്വ. സി. ജോസ് ഫിലിപ്പ് ചെങ്ങളവൻ (69) നിര്യാതനായി. മൃതദേഹം വെള്ളിയാഴ്ച (ഡിസംബർ 22) രാവിലെ 9 മണിക്ക് വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം 2.30 ന് കോട്ടയം ഇടയ്ക്കാട്ട് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ. ഭാര്യ കിഴക്കേ നട്ടാശ്ശേരി നല്ലൂർ കുടുംബാഗം ജെസ്സി (റിട്ട. ടീച്ചർ, സെന്റ് ആൻസ് ഹൈസ്ക്കൂൾ). മക്കൾ: നിതിൻ ജോസ് ഫിലിപ്പ് (കാനഡ), ആർഷ ആൻ ഫിലിപ്പ്. മരുമക്കൾ: നയന സണ്ണി മുളവേലിപ്പുറത്ത്(കാനഡ), ബിറ്റു ബാബു കുളങ്ങര (ചിങ്ങവനം). സഹോദരങ്ങൾ: ആനി ജോസ് ചെമ്മാന്ത്ര (റിട്ട. ടീച്ചർ, കുമരകം), പ്രൊഫ. മാത്യു ജോസഫ് ചെങ്ങളവൻ (ജാമിയ മില്ലിയ ഇസ്ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റി, ന്യൂ ഡൽഹി).
പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അഡ്വ. സി. ജോസ് ഫിലിപ്പ് കേരള വിദ്യാർത്ഥി കോൺഗ്രസ് (KSC) സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ; ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL) ട്രഷറർ, അഡ്ഹോക് കമ്മറ്റി ചെയർമാൻ; ദീപിക യൂത്ത് ലീഗ് (DYL) ജനറൽ സെക്രട്ടറി; ക്നാനായ കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി (മൂന്നു തവണ); കോട്ടയം അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം, അൽമായ സെക്രട്ടറി; അഖില കേരള കത്തോലിക്കാ കോൺഗ്രസ് (AKCC) വൈസ് പ്രസിഡന്റ്; ഓൾ ഇന്ത്യാ കാത്തലിക്ക് യൂണിയൻ (AICU) റീജിയണൽ സെക്രട്ടറി; കേരള കാത്തലിക്ക് ഫെഡറേഷൻ (KCF) സംഘടനാ സെക്രട്ടറി, വൈസ് പ്രസിഡന്റ്; കോട്ടയം പബ്ലിക്ക് ലൈബ്രറി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി; കോട്ടയം ജവഹർ ബാലഭവൻ ഡയറക്ടർ; റെഡ്ക്രോസ് സൊസൈറ്റിയുടെ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി; കോട്ടയം സിറ്റിസൺസ് കൗൺസിൽ ജനറൽ സെക്രട്ടറി; കോട്ടയം ബോട്ട് ക്ലബ് ജോയിന്റ് സെക്രട്ടറി; കോട്ടയം കൾച്ചറൽ അക്കാഡമി സെക്രട്ടറി; കോട്ടയം താഴത്തങ്ങാടി ഇഖ്ബാൽ പബ്ളിക്ക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
“ക്നാനായ ക്രൈസ്തവരും കേരള സമൂഹവും” എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ് പരേതൻ