Breaking news

തനിമയുടെ കെടാവിളക്ക്” എന്ന ക്നാനായ പാഠപുസ്തകത്തിന് റെക്കോർഡ് വിൽപ്പന

ജിജോയ് ജോർജ്ജ്, ബെനറ്റ് ജേക്കബ് എന്നിവർ രചിച്ച ക്നാനായ സമുദായ ചരിത്രവും പാരമ്പര്യങ്ങളും ലളിതമായ ഭാഷയിൽ കഥാരൂപത്തിൽ അവതരിപ്പിക്കുന്ന “തനിമയുടെ കെടാവിളക്ക്” എന്ന ക്നാനായ ചരിത്ര പാരമ്പര്യ പാഠപുസ്തകത്തിന് മികച്ച അഭിപ്രായവും വൻ സ്വീകാര്യതയും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുസ്തകം പുറത്തിറങ്ങി അഞ്ചു മാസങ്ങൾക്കുള്ളിൽ മൂവായിരത്തോളം കോപ്പികളാണ് വിറ്റഴിഞ്ഞത്. 2022 ജൂലൈ 14നാണ് പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. ക്നാനായ സമുദായ സംബന്ധമായ എല്ലാ വിവരങ്ങളും അടങ്ങിയ ഈ പുസ്തകം കത്തോലിക്കാസഭയെ പ്പറ്റിയും സീറോ മലബാർ സഭയെപ്പറ്റിയും മനസ്സിലാക്കാനും പ്രയോജനപ്പെടുന്നതാണ്. ഒന്നു മുതൽ 12 വരെയുള്ള പാഠങ്ങളിൽ ക്നാനായ ചരിത്രവും പാരമ്പര്യങ്ങളും കഥാരൂപത്തിൽ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നത് എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്നു എന്നതും പാഠങ്ങളായി അവതരിപ്പിച്ചിരിക്കുന്നു എന്നതുമാണ് ഈ പുസ്തകത്തെ ആകർഷണീയമാക്കുന്നത്. പാഠങ്ങൾ കൂടാതെ ക്നാനായ സമുദായ സംബന്ധമായ എല്ലാ കാര്യങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സമുദായ ചരിത്രത്തിൽ തൽപരരായവർക്കും മതബോധന അധ്യാപകർക്കും പ്രയോജനമാകുന്നുണ്ട് എന്ന് പുസ്തകം വായിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. സമുദായത്തിന്റെ എല്ലാ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കൃത്യതയോടെ വിവരിക്കുന്നു എന്നതും പുസ്തകത്തിലെ വിവരങ്ങളുടെ റഫറൻസ് നൽകി ആധികാരികത ഉറപ്പുവരുത്തുന്നു എന്നതും  പുസ്തകത്തെ ആകർഷണീയമാക്കുന്നുണ്ട്.  പുസ്തകത്തിന്റെ രണ്ടാം എഡിഷനും ഇംഗ്ലീഷ് പതിപ്പും താമസിയാതെ പുറത്തിറങ്ങുന്നതാണ്. പുസ്തകത്തിന്റെ ഏതാനും കോപ്പികൾ കോട്ടയം ജ്യോതി ബുക്ക് ഹൗസിലും കണ്ണൂർ ശ്രീപുരം പാസ്റ്റർ സെന്ററിലും ലഭ്യമാണ്. പുസ്തകം ആവശ്യമുള്ളവർക്ക് താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കോട്ടയം ജ്യോതി ബുക്ക്‌ ഹൗസ് – 0091-9061906456
കണ്ണൂർ ശ്രീപുരം ബുക്ക്‌ ഹൗസ് – 0091-6238996928
കൂടുതൽ കോപ്പികൾ ആവശ്യമുള്ളവർക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് – 0091-9497247195, 00974-66875013                                                                                                                                                                                                         
Facebook Comments

knanayapathram

Read Previous

പൗരാണിക തനിമ ഒരുക്കി തെള്ളകം ചൈതന്യയില്‍ കാര്‍ഷിക മ്യൂസിയം

Read Next

കോട്ടയം: അഡ്വ. സി. ജോസ് ഫിലിപ്പ് ചെങ്ങളവൻ നിര്യാതനായി