Breaking news

UKKCA യുടെ സമുദായ ബോധവൽക്കരണ-മതബോധന ക്ലാസ്സുകളുടെ ക്ലാസ്സുകളുടെ ഉത്ഘാടനം നടന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PRO UKKCA

വരും തലമുറയ്ക്ക് സമുദായത്തെകുറിച്ചുള്ള അറിവിന്റെ വെളിച്ചം പകർന്നു നൽകാനായി UKKCA സംഘടിപ്പിയ്ക്കുന്ന സമുദായ-മത ബോധവൽക്കരണ ക്ലാസ്സുകൾക്ക്തുടക്കമാവുകയാണ്.തനിമയിൽ പുലരുന്ന ജനതയ്ക്ക് പ്രവാസനാട്ടിലും നാളെകളിൽ തലയുയർത്തി നിൽക്കാനുള്ള മഹത്തായ ശ്രമത്തിനാണ് ആരംഭമാവുന്നത്. ശാസ്ത്രസാങ്കേതിക വിദ്യകൾ കണ്ണടച്ചു തുറക്കുമ്പോൾ അവിശ്വസനീയമായി വളരുന്ന ആധുനിക കാലഘട്ടത്തിൽ വിശ്വാസത്തേയും സൻമാർഗ്ഗമൂല്യങ്ങളെയും മുറുകെപിടിയ്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്നത് വിശ്വാസത്തിന്റെ ആദ്യപാഠങ്ങൾ പകർന്നേകുന്ന മാതാപിതാക്കൾക്ക് ശ്രമകരമാവുമ്പോൾ അൽമായ സംഘടന ക്നാനായ കുടുംബങ്ങൾക്ക് കൂട്ടാവുകയാണ് കൂടെ നിൽക്കുകയാണ്.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാറുന്ന കാലഘട്ടത്തിന്റെ പ്രത്യേകതകർക്കനുസരിച്ച് കുട്ടികളിൽ താൽപ്പര്യം ജനിപ്പിയ്ക്കുന്ന രീതിയിൽ പാഠ്യപദ്ധതികൾ അവതരിപ്പിച്ച് ക്നാനായത്തനിമയെയും പാരമ്പര്യങ്ങളെയുംകുറിച്ച് അറിവുള്ളവരായി കുട്ടികൾ വളരുവാൻ UKKCA യുടെ ഈ പുത്തൻ ചുവടുവയ്പ്പ് സഹായകരമാവും. ചരിത്രത്തിലുടനീളം തനിമ വ്യതിരിക്തമായി കാത്തുസൂക്ഷിച്ച ക്നാനായ സമുദായത്തെപ്പറ്റി അറിവുള്ളവാരായി കുട്ടികൾ വളരുക എന്ന മാതാപിതാക്കളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന് ചിറക് നൽകുകയാണ് UKKCA.

ഡിസംബർ 9ന് കവൻട്രിയിൽ വച്ചുനടന്നകരോൾഗാനമത്സരത്തിനുമുമ്പാണ് UKKCA സെൻട്രൽ കമ്മറ്റിയംഗങ്ങളായ സിബി കണ്ടത്തിൽ, സിറിൾ പനം കാല, റോബി മേക്കര, ഫിലിപ്പ് പനത്താനത്ത്, ജോയി പുളിക്കീൽ, റോബിൻസ് പഴുക്കായിൽ, UKKCWF സെക്രട്ടറി പ്രിയ ജോമോൻ, UKKCYL ജനറൽ സെക്രട്ടറി ജൂഡ് ലാലു എന്നിവർ ചേർന്ന് തിരികൾ തെളിയിച്ച് അറിവിന്റെ വെള്ളിവെളിച്ചത്തിലേക്ക് പുതു തലമുറയെ കൈപിടിച്ചു നടത്തുന്ന മതബോധന സമുദായബോധവൽക്കരണ ക്ലാസ്സുകൾ ഉത്ഘാടനം ചെയ്തു. UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ മാത്യു പുളിക്കത്തൊട്ടിയിലിന് രജിസ്ട്രേഷൻ ഫോമും പാഠ്യപുസ്തകങ്ങളും കൈമാറി
ജനുവരി 13 മുതലാണ് ക്ലാസ്സുകൾ ആരംഭിയ്ക്കുന്നത്. നിരവധി പരിചയസമ്പന്നരായ അധ്യാപകരാണ് ക്നാനായ മക്കൾക്ക് വിദ്യ യേകാൻ വേണ്ടി മുന്നോട്ട് വന്നിരിക്കുന്നത്.
പങ്കെടുക്കുന്ന കുട്ടികൾ വളരെ ലളിതമായി പൂരിപ്പിക്കാവുന്ന ഗൂഗിൾ ഫോം ഓൺലൈനായി പൂരിപ്പിയ്ക്കേണ്ടതാണ്.

Facebook Comments

knanayapathram

Read Previous

അറ്റ്‌ലാന്റാ: അതിരമ്പുഴ കുറുമുളളൂര്‍ മന്നാകുളത്തില്‍ ഏലിയാമ്മ കുര്യന്‍ നിര്യാതയായി Live Funeral Telecast Available

Read Next

കോട്ടയം: മാക്കീൽ ഗ്രേസി ജോസ് നിര്യാതയായി