Breaking news

ഉഴവൂർ സംഗമം ലോകത്തിലെ എല്ലാ സംഗമങ്ങൾക്കും മാത്രുക എന്ന് ആവറാച്ചൻ വാഴപ്പിള്ളിയും ബിജു അഞ്ചംകുന്നത്തും. ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് തിരശീല വീണപ്പോൾ സവിശേഷതകളേറെ. അടുത്ത സംഗമം ടീം ലണ്ടൻ നടത്തും.

Shinson Mathew

ഉഴവൂർക്കാരുടെ ഈ വർഷത്തെ സംഗമം വെയിൽസിലെ കഫൻലീ പാർക്കിൽ സമാപിച്ചപ്പോൾ മനസ്സും, കാതും, കണ്ണും, ഹൃദയവും, എല്ലാം നിറഞ്ഞ് ആണ് ഉഴവൂർക്കാർ പിരിഞ്ഞത്. സന്തോഷത്തിന്റെ മൂന്നു ദിവസം കണ്ണടച്ച് തുറന്നപ്പോൾ തീർന്നു എന്നും പറഞ്ഞാണ് എല്ലാവരും ഞായറാഴ്ച പിരിഞ്ഞത്.അമേരിക്കയിൽ നിന്നും, ന്യൂസിലാന്റിൽ നിന്നും, അയർലണ്ടിൽ നിന്നും ഒക്കെ ഉഴവൂർ സംഗമംത്തിൽ പങ്കെടുക്കാൻ ഉഴവൂർക്കാർ വന്നത് യുക്കെ ഉഴവൂർ സംഗമത്തിന്റെ സ്വീകാര്യത ലോകം വിളിച്ചോദുന്നതാണെന്ന അധ്യക്ഷൻ ശ്രീ അലക്സ് തൊട്ടിയിൽ അഭിപ്രായപ്പെട്ടു.

മാതാപിതാകൾ തിരി തെളിച്ച് ഉത്ഘാടനം ചെയ്ത പൊതു പരുപാടി ശ്രീ അലക്സ് തൊട്ടിയിൽ അധ്യക്ഷത വഹിച്ചു.ഫാദർ മനു കൂന്തനാനിക്കൽ ആശംസയിലൂടെ ഉഴവൂർക്കാരുടെ സംഗമം സ്നേഹവും സാഹോദര്യവും വിളിച്ചോതുന്നതാണെന്നും ഈ സ്നേഹമാണ് അച്ചനെ രണ്ടാം തവണയും വരാൻ പ്രേരിപ്പിച്ചത് എന്നും ആശംസാ പ്രസംഗത്തിലൂടെ അറിയിച്ചു.

ഉഴവൂർ സംഗമംത്തിൽ അമേരിക്കയിൽ നിന്നും വന്ന ശ്രീ അവറാച്ചൻ വാഴപ്പിള്ളിയും, ശ്രീ ബിജു അഞ്ചംകുന്നത്തും പറഞ്ഞത് ലോകത്തിലെ തന്നെ മികവുറ്റ സംഗമം എന്നാണ്. അതുപോലെ സംഗമത്തിന്റെ ഒരുക്കങ്ങളും ധാരാളം ഉഴവൂർക്കാരെയും കണ്ടപ്പോൾ കണ്ണ് തള്ളി പോയി എന്ന് പറഞ്ഞതും കരഘോഷത്തോടെയാണ് എല്ലാവരും വരവേറ്റത്.

അളിയൻമാരുടെ പ്രതിനിഥിയായി ശ്രീ ഷാജി ചരമേൽ ആശംസ അറിയിച്ചു.ഉഴവൂർ സംഗമത്തിന്റെ മെഗാ സ്പോൺസർ ആയിരുന്നത് ലൈഫ് ലൈൻ സർവീസെസ് ആയിരുന്നു. അതുപോലെ സംഗമത്തെ ചെറുതും വലുതുമായി സഹായിച്ച സ്പോൺസേർസിനെ ശ്രീ സിബി വാഴപ്പിള്ളി നന്ദിയോടെ ഓർത്തു.

കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് ശ്രീ ബിജു കൊച്ചിക്കുന്നേൽ അവതരിപ്പിച്ചു.അടുത്ത വർഷത്തെ സംഗമം നടത്താൻ ലണ്ടൻ ടീം മുന്നോട്ട് വന്നു.മിസ്സ് നിയാ സോണീസ് വെൽക്കം ഡാൻസിന്റെ കോരിയോഗ്രഫി ചെയ്തപ്പോൾ ശ്രീ മനോജ് ആലക്കൽ മിസ് ഷിയോണ ലൂക്കോസ്, ശ്രീ ഷിൻസൺ മാത്യു എന്നിവർ ചേർന്ന് കലാപരുപാടി എല്ലാവർക്കും ആസ്വാതനപരമാക്കി.

ശ്രി ബെന്നി വേങ്ങാച്ചേരി സ്വാഗതവും, ശ്രീ സിബി വാഴപ്പിള്ളിയിൽ നന്ദിയും അറിയിച്ചു.വിവിധ കലാപരിപാടികളായ ഡാൻസ്, ഡിജെ, ചെണ്ടമേളം, ക്യാബ് ഫയർ നൈറ്റ്, ഗാനമേള, വെൽക്കം ഡാൻസ്, പാട്ട്, റാലി, വടം വലി, വിവിധ തരത്തിലുള്ള മറ്റ് ആഘോഷങ്ങളും, ഒപ്പം സ്വാദിഷ്ടമായ ഭക്ഷണവും, കുട്ടികൾക്കും, ടീനേജേഷ്സിനും എല്ലാവർക്കും ഒരു പോലെ ആസ്വതിക്കാൻ പറ്റുന്നതായിരുന്നു. ശ്രീ സാജൻ കരുണാകരന്റെ നേത്രുത്ത്വത്തിലുള്ള ടീം ഇടക്കോലി ഈ വർഷവും ഒന്നാം സ്ഥാനവും, ഉഴവൂർ ടൗൺ ടീം രണ്ടാം സ്ഥാനവും നേടി.

അവസാനം ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്ന മഞ്ഞിനും, അതിനെ അലിയിച്ചു കളഞ്ഞ മഴക്കും തളർത്താൻ പറ്റാത്ത സംഘടനാ മികവ് പുറത്തെടുത്ത കമ്മിറ്റി അംഗങ്ങൾക്കും, അണയാത്ത ഒത്തൊരുമയും ആവേശവും പുറത്തെടുത്ത ഉഴവൂരിനെ അതിയായി സ്നേഹിക്കുന്ന ഉഴവൂരിന്റെ മക്കൾക്ക് ഓരോരുത്തർക്കും നന്ദിപറഞ്ഞും അടുത്ത വർഷം ഉഴവൂർ സംഗമം നടത്തുന്ന ലണ്ടൻ ടീമിന് ആശംസകൾ നേർന്നും എല്ലാവരും പിരിഞ്ഞു.

 

Facebook Comments

knanayapathram

Read Previous

സി. മറിയാമ്മ പള്ളിമറ്റത്തിലിന്റെ മൃതസംസ്കാര ശുശ്രൂഷയുടെ സമയക്രമം

Read Next

റവ ഫാ പത്രോസ് ചമ്പക്കരയുടെ പൗരോഹിത്യരജതജൂബിലി ആഘോഷങ്ങൾ ഭക്ത്യാഢംബരപൂർവം കാനഡയിൽ നടത്തപ്പെട്ടു.