Breaking news

റവ ഫാ പത്രോസ് ചമ്പക്കരയുടെ പൗരോഹിത്യരജതജൂബിലി ആഘോഷങ്ങൾ ഭക്ത്യാഢംബരപൂർവം കാനഡയിൽ നടത്തപ്പെട്ടു.

ജോൺ കുരുവിള അരയത്ത്

ടോറോണ്ടോ : കാനഡയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ പിതാവും The Directorate of Knanaya Catholics in Canada യുടെ ചാപ്ലൈനും മിസ്സിസ്സാഗ രൂപതയുടെ വികാരി ജനറാളുമായ വെരി റവ ഫാ പത്രോസ് ചമ്പക്കരയുടെ പൗരോഹിത്യരജതജൂബിലി മിസ്സിസ്സാഗ സെന്റ് ജോസഫ് ഹയർ സെക്കന്റി സ്കൂളിൽ വച്ചു നിരവധി വൈദികരുടെയും സന്യസ്ഥരുടെയും വിശ്വസ സമൂഹത്തിന്റെയും സാന്നിധ്യത്തിൽ നടത്തപ്പെട്ടു. ജൂബിലേറിയന്റെ മുഖ്യ കാർമ്മികത്തിൽ നടത്തപ്പെട്ട കൃതജ്ഞതാ ബലിയിൽ മിസ്സിസ്സാഗ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ വചന സന്ദേശം നൽകുകയും കാനഡയിലെ വിവിധ രൂപതകളിൽ സേവനം ചെയുന്ന നിരവധി വൈദികർ സഹകാർമ്മിക്ത്വം വഹിക്കുകയും ചെയ്തു. തുടർന്നു നടന്ന അനുമോദന സമ്മേളന വേദിയിലേക്ക് ക്നാനായ മക്കൾ തങ്ങളുടെ ആത്മീയ പിതാവിനെ ചെണ്ടമേളത്തോടെയും നടവിളികളോടു കൂടിയും തോളിലേറ്റി ആനയിക്കുകയുണ്ടായി. ക്നാനായ ഡയറക്ടറേറ്റിന്റെ ചെയർമാൻ ശ്രീ ജോജി വണ്ടംമാക്കിലിന്റെ അധ്യക്ഷതയിൽ നടത്തപെട്ട അനുമോദന സമ്മേളനം മിസ്സിസ്സാഗ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു. ഉൽഘാടന പ്രസംഗത്തിൽ ചമ്പക്കര അച്ചന്റെ സവിശേഷമായ നേതൃത്വപാടവും തീരുമാനങ്ങൾ എടുക്കുവാനുള്ള പ്രേത്യേക കഴിവും മറ്റു നിരവധി നന്മകളും എണ്ണി പറഞ്ഞുകൊണ്ട് കാനഡയിലെ വിശ്വാസ സമൂഹത്തിനുവേണ്ടി അച്ചൻ ചെയ്യുന്ന എല്ലാ ശുശ്രൂഷകൾക്കും നന്ദി അർപ്പിച്ചുകൊണ്ട് അനുമോദനം നേരുകയുണ്ടായി. ക്‌നാനായ ഡയറക്ടറേറ്റിന്റെ സെക്രട്ടറി പീറ്റർ മഠത്തിപറമ്പിൽ സ്വാഗതം നേർന്ന സമ്മേളനത്തിൽ ചിക്കാഗോ രൂപതാ വികാരി ജനറലും അമേരിക്കൻ ക്നാനായ റീജിന്റെ ഡയറക്ടറുമായ വെരി റവ ഫാ തോമസ് മുളവനാൽ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. കാനഡയിൽ സേവനം ചെയ്യുന്ന ക്നാനായ വൈദികരെ പ്രതിനിധികരിച്ചു റവ ഫാ തോമസ് താഴപ്പള്ളിയും മിസ്സിസ്സാഗ രൂപതയിലെ വൈദികർക്ക് വേണ്ടി സെന്റ് അൽഫോൻസാ കത്രീഡ്രൽ പള്ളി വികാരി റവ ഫാ അഗസ്റ്റിൻ കല്ലുങ്കത്തറയും അനുമോദനങ്ങൾ അർപ്പിക്കുകയുണ്ടായി. കാനഡയിലെ ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിനു വേണ്ടി റവ ഫാ സജി ചാഴിശ്ശേരിലും ക്നാനായ യാക്കോബായ വിശ്വാസ സമൂഹത്തിനു വേണ്ടി റവ ഫാ ജിബിൻ പെരുമണ്ണാലിലും ആശംസകൾ നേരുകയുണ്ടായി. വിവിധ ആത്മായ സംഘടനകൾക്ക് വേണ്ടി കാനഡ ക്‌നാനായ കത്തോലിക്ക അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് കൂറ്റതാംപറബിൽ, സിമി മരങ്ങാട്ടിൽ, പ്രിൻസ് കുന്നതുകാരോട്ടു, അലീന കുടിയിരിപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്നാനായ ഇടവകളെ പ്രതിനിധികരിച്ചു ദീപു മലയിൽ, ലിജി മേക്കര, സിജു മുളയിങ്കൽ എന്നിവർ അനുമോദനം അറിയിക്കുകയുണ്ടായി. ചടങ്ങിൽ ജുബിലേറിയനു പൊന്നാട അണിയിച്ചുകൊണ്ട് ക്നാനായ ഡയറക്ടറേറ്റിന്റെ പ്രഥമ ചെയർമാൻ ശ്രീ ജോസഫ് പതിയിൽ പ്രസംഗിക്കുകയുണ്ടായി. ഡയറക്ടറേറ്റ് ബോർഡ് അംഗങ്ങൾ ജൂബിലി മൊമെന്റോ പത്രോസ് അച്ചനു സമ്മാനിക്കുകയും എല്ലാ വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ ജൂബിലി കേക്ക് മുറിക്കുകയും ചെയ്‌തു. മറുപടി പ്രസംഗത്തിൽ തന്നെ ഭരമേൽപിച്ച ദൈവജനത്തിന്റെ ആത്മീയ ഉന്നമനത്തിനുവേണ്ടി തൻ്റെ പരിമതികൾക്കുള്ളിൽ നടത്തിയ എല്ലാ പരിശ്രമങ്ങൾക്കും സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദിയും തുടർ പ്രാർത്ഥനകളും പത്രോസച്ചൻ നേരുകയുണ്ടായി. രണ്ടു മണിക്കൂറോളം നീണ്ട കലാസന്ധ്യയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറോളം കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണ പകിട്ടേകി. പാംവാലി കേരള റെസ്റ്റോറന്റ് കേബ്രിഡ്ജ് തയ്യാറാക്കിയ ക്നാനായക്കാരുടെ പാരമ്പരാഗത ഭക്ഷണമായ പിടിയും കോഴിയുമാണ് സ്നേഹവിരുന്നിൽ വിളമ്പിയത്. കാനഡയിലെ ക്നാനായക്കാരുടെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുത്ത പ്രോഗ്രാമിനു നേതൃത്വം കൊടുത്തത് ഡയറക്ടറേറ് ബോർഡ് അംഗങ്ങളും കൈക്കാരന്മാരും പാരിഷ് കൗൺസിൽ അംഗങ്ങളും ഉൾപ്പെട്ട കമ്മറ്റിയാണ്.

Facebook Comments

knanayapathram

Read Previous

ഉഴവൂർ സംഗമം ലോകത്തിലെ എല്ലാ സംഗമങ്ങൾക്കും മാത്രുക എന്ന് ആവറാച്ചൻ വാഴപ്പിള്ളിയും ബിജു അഞ്ചംകുന്നത്തും. ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് തിരശീല വീണപ്പോൾ സവിശേഷതകളേറെ. അടുത്ത സംഗമം ടീം ലണ്ടൻ നടത്തും.

Read Next

നീണ്ടൂര്‍ (മേടയില്‍) വട്ടുകുളത്തില്‍ ഏലിക്കുട്ടി പത്രോസ് (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE