Breaking news

തുരങ്കത്തിലകപ്പെട്ടവർക്ക് രക്ഷകനായെത്തിയ ശ്രീ.സിറിയക് ഓട്ടപ്പള്ളിയെ ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ ആദരിച്ചു.

ലോകത്തെ നടുക്കിയ ഉത്തരാഖൻഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ എങ്ങനെ രക്ഷിക്കും എന്നറിയാതെ സർക്കാരും, സൈന്യവും പകച്ചുനിന്നപ്പോൾ അവരുടെ രക്ഷകരായി സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുമായി അവിടേക്ക്‌ മാലാഘമാരെപ്പോലെ പറന്നിറങ്ങിയത് ശ്രീ. സിറിയക് ജോസഫ് ഓട്ടപ്പള്ളിയും സംഘവും. ലോകത്തെ മുൾമുനയിൽ നിറുത്തിയ ഈ അപകടത്തിൽ കുടുങ്ങിയ തോഴിലാളികളെ രക്ഷിക്കാൻ നൂതന സാങ്കേതിക വിദ്യകളോടുകൂടിയ ഡ്രോൺ സഹായം ഉപയോഗിച്ച് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എന്റർപ്രെനെറും, എൻജിനീയറുമായ ശ്രീ. സിറിയക് ജോസഫ് ഓട്ടപ്പള്ളിക്ക്‌ BKCA “Best Entrepreneur Award” നൽകി ആദരിച്ചു. ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) നയിച്ച “ഉണർവ് സീസൺ-4” എന്ന കുടുംബ കൂട്ടായ്മയിൽവെച്ച് ശ്രീ.ജോസഫിന്റ അസാനിധ്യത്തിൽ അദ്ദേഹത്തിന്റ പത്‌നി ശ്രീമതി ഷൈൻ സിറിയക് BKCA പ്രസിഡന്റ് ശ്രീ. റോബി കിഴക്കേപറമ്പിൽലിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. Squadrone Infra & Mining Private Limited എന്ന കമ്പനിയുടെ M D യും സ്ഥാപാപകനുമായ ശ്രീ.സിറിയക് ജോസഫ് രാജ്യത്തെ മൈനിങ്ങ് മേഘലക്ക് നൽകിയ വിലപ്പെട്ട സംഭവസനകൾ പരിഗണിച്ച് “MEAI SRG Information Technology Award 2022” ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മരണത്തെ മുഖാമൂഖം കണ്ട അനേകരെ ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന ശ്രീ.സിറിയക് ജോസഫിനോട് രാജ്യം തന്നെ കടപ്പെട്ടിരിക്കുകയാണ്.

Facebook Comments

knanayapathram

Read Previous

രാജ്യത്തെ രക്തദാന സേവന രംഗത്ത് പിപ്ലവം സൃഷ്ടിച്ച ഡോ.അൽഫോൻസ് കുര്യന് “ Life Time Achievement” അവാർഡ് നല്കി ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ ആദരിച്ചു

Read Next

ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ് സമാപിച്ചു: